
തിരുവനന്തപുരം: ബില്ലുകൾ തടഞ്ഞു വയ്ക്കുന്നു എന്നാരോപിച്ച് കോട്ടുകാൽ പഞ്ചായത്തിൽ സെക്രട്ടറിയെ ഭരണ സമിതി അംഗങ്ങൾ ഉപരോധിച്ചു. വൈകിട്ട് തുടങ്ങിയ ഉപരോധം രാത്രി 8.30 വരെ നീണ്ടു. കമ്മിറ്റിയിൽ ചായ സൽക്കാരം നടത്തിയതുൾപ്പെടെ 1000 രൂപയ്ക്ക് താഴെ വരുന്ന ബില്ലുകളുകൾ പോലും അനാവശ്യമായി തടഞ്ഞെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് ഭരണ സമിതിയിലെ അംഗങ്ങൾ ഉൾപ്പെടെ ഉപരോധിച്ചു.
ജനുവരി മാസം മുതലുള്ള ഇത്തരം ബില്ലുകൾ കുടിശ്ശികയാണെന്നും മനപ്പൂർവമാണ് ഇവ പാസാക്കാത്തതെന്നും പ്രസിഡന്റ് കെ ചന്ദ്രലേഖ പറഞ്ഞു. സംഭവമറിഞ്ഞു വിഴിഞ്ഞം പൊലീസ് എത്തി. എന്നാൽ പ്രശ്നം സാങ്കേതികമാണെന്നും മനപ്പൂർവമല്ലെന്നും ഒരാഴ്ചക്കുള്ളിൽ ബില്ലുകളെല്ലാം പാസാക്കുമെന്നും സെക്രട്ടറി പി വി ബിന്ദു വിശദീകരിച്ചു. സെക്രട്ടറിയുടെ വിശദീകരണത്തെ തുടർന്ന് പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]