
ന്യൂയോര്‍ക്ക്: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ പാകിസ്ഥാൻ പ്രതിനിധികൾക്ക് വേദിയൊരുക്കിയ ഹാർവാർഡ് സർവകലാശാല നടപടിക്കെതിരെ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധം. ഹാർവാർഡ് സർവകലാശാലയിലെ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പാകിസ്ഥാനെക്കുറിച്ചുള്ള സെമിനാറിൽ, പാകിസ്ഥാൻ ഉദ്യോഗസ്ഥർ പങ്കെടുത്തതിനെ തുടർന്നാണ് ഇന്ത്യൻ വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തിയത്. പാകിസ്ഥാൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, യുഎസിലെ അംബാസഡർ റിസ്വാൻ സയീദ് ഷെയ്ഖ് തുടങ്ങിയവരാണ് സെമിനാറിൽ പങ്കെടുത്തത്.
The Finance Minister outlined 🇵🇰’s economic stabilization & transformational reforms aimed at building a competitive and inclusive economy.
Ambassador emphasized that 🇵🇰 is too important to be ignored & called for diplomacy to resolve global challenges collectively.— Pakistan Consulate General New York (@PakinNewYork)
തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന ഒരു രാജ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് സ്വീകരിച്ചതെന്ന് വിദ്യാര്‍ത്ഥികൾ വിമർശനം ഉന്നയിച്ചു. സംഭവം വിശദീകരിച്ച് വിദ്യാര്‍ത്ഥികളായ സുരഭി തോമര്‍, അഭിഷേക് ചൗധരി എന്നവര്‍, ഹാർവാർഡ് നേതൃത്വത്തിനും യുഎസ് സെനറ്റർ മാർക്കോ റൂബിയോയ്ക്കും കത്തെഴുതി. സംഭവത്തിൽ ഭീകരവാദത്തിനെതിരായ നിലപാട് സര്‍വകലാശാല സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടു്നനു.
ഭീകരതയെന്യായീകരിക്കുന്ന ഒരു രാജ്യത്തിന്റെ പ്രതിനിധികളെ സ്വാഗതം ചെയ്യുന്നത് ഹാർവാർഡിന് ചീത്തപ്പേരുണ്ടാക്കും. മതത്തിന്റെ പേരിൽ ജനങ്ങളെ ലക്ഷ്യമിടുന്ന സംഘടനകളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കയും ചെയ്യുന്ന രാജ്യത്തിന്റെ പ്രതിനിധിഖൾക്ക് അമേരിക്ക ആതിഥേയത്വം വഹിക്കരുത്. പഹൽഗാം ആക്രമണത്തെ ഹാർവാർഡ് പരസ്യമായി അപലപിക്കണമെന്നും ദുഃഖിതരായ ഇന്ത്യൻ, ഹിന്ദു വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നും വിദ്യാർത്ഥികൾ കത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, സെമിനാറിൽ ഞങ്ങൾക്ക് കാര്യമായ പങ്കില്ലെന്ന് സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രതികരിച്ചു. പാകിസ്ഥാൻ വിദ്യാർത്ഥികളാണ് സമ്മേളനം ആരംഭിച്ചതെന്നും ഇൻസ്റ്റിറ്റ്യൂട്ട് ലോജിസ്റ്റിക്കൽ സഹായം മാത്രമാണ് നൽകിയതെന്നും ഒരു പ്രതിനിധി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹിതേഷ് ഹാത്തി പാക്-അമേരിക്കൻ ചരിത്രകാരിയായ ആയിഷ ജലാലിനൊപ്പം സെഷനിൽ സജീവമായി പങ്കെടുത്തതിന്റെ തെളിവകൾ പുറത്തുവന്നു. “The Enlightened Muslim: Examining the interception of religion, modernity, and state formation in Pakistan’ എന്ന തലക്കെട്ടിലുള്ള സെഷനിലായിരുന്നു ഈ പങ്കാളിത്തം. സെമിനാര്‍ സെഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഹാർവാർഡ് സര്‍വകളാശാല ഇതുവരെ ഔപചാരിക പ്രസ്താവന ഇറക്കിയിട്ടില്ലെങ്കിലും, വെബ്സൈറ്റിൽ നിന്ന് പരിപാടിയുടെ മുഴുവൻ വിവരങ്ങളും നീക്കം ചെയ്തത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]