
ഗുരുഗ്രാം: ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗിൽ നാളെ (ഏപ്രിൽ 30) കലാശപ്പോരാട്ടം. ഗുരുഗ്രാം സർവകലാശാലയിൽ നടക്കുന്ന കബഡി ലീഗിന്റെ ഫൈനലിൽ മറാത്തി വൾച്ചേഴ്സും തമിഴ് ലയൺസും ഏറ്റുമുട്ടും. ആദ്യ സെമി ഫൈനലിൽ മറാത്തി വൾച്ചേഴ്സ് 38-36 എന്ന സ്കോറിന് പഞ്ചാബി ടൈഗേഴ്സിനെയും രണ്ടാം സെമി ഫൈനലിൽ തമിഴ് ലയൺസ് 50-27 എന്ന സ്കോറിന് ബീഹാർ ലെപ്പേഡ്സിനെയും പരാജയപ്പെടുത്തിയാണ് ഫൈനൽ ഉറപ്പിച്ചത്.
തിങ്കളാഴ്ച നടന്ന ആദ്യ സെമി ഫൈനലിൽ മറാത്തി വൾച്ചേഴ്സും പഞ്ചാബി ടൈഗേഴ്സും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പുറത്തെടുത്തത്. എന്നാൽ നിർണായക നിമിഷങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച മറാത്തി വൾച്ചേഴ്സ് ഫൈനലിൽ പ്രവേശനം നേടി. സമ്മർദ്ദത്തിനിടയിലും ശാന്തമായി കളിച്ചതാണ് മറാത്തി വൾച്ചേഴ്സിന്റെ ജയത്തിൽ നിർണായകമായത്.
രണ്ടാം സെമി ഫൈനലിൽ ബീഹാർ ലെപ്പേർഡ്സിനെതിരെ തമിഴ് ലയൺസ് സമ്പൂർണ ആധിപത്യമാണ് കാഴ്ചവെച്ചത്. 25 റെയ്ഡ് പോയിന്റുകളും 18 ടാക്കിൾ പോയിന്റുകളും നിരവധി ഓൾഔട്ടുകളും നേടിയ തമിഴ് ലയൺസ് എതിരാളികളെ നിരന്തരമായി സമ്മർദ്ദത്തിലാക്കി. മൂന്ന് സൂപ്പർ ടാക്കിളുകൾ നടത്തിയിട്ടും തമിഴ്നാട് ലയൺസിന്റെ മികച്ച പ്രകടനത്തിന് മുന്നിൽ ബീഹാർ ലെപ്പേർഡ്സ് അടിയറവ് പറയുകയായിരുന്നു.
READ MORE: ക്രിക്കറ്റിലും ഇന്ത്യയുടെ ബഹിഷ്കരണം; പാകിസ്ഥാൻ ടീമിനും ബോര്‍ഡിനും ഉണ്ടാകുന്ന നഷ്ടമെത്ര?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]