
ദില്ലി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ പങ്കുവച്ച ട്വീറ്റ് മുക്കി കോൺഗ്രസ്. ബിജെപിയുടെ ശക്തമായ പ്രചാരണത്തിന് പിന്നാലെയാണ് സമൂഹമാധ്യമമായ എക്സിലെ പോസ്റ്റ് പിൻവലിച്ചത്. ഉത്തരവാദിത്തം കാട്ടേണ്ട സമയത്ത് പ്രധാനമന്ത്രിയെ കാണുന്നില്ലെന്നാണ് കോണ്‍ഗ്രസ് എക്സിലെ കുറിപ്പിൽ വിമർശിച്ചത്. തലയില്ലാത്ത ചിത്രത്തിൽ പ്രധാനമന്ത്രി മോദിയുടേതിന് സമാനമായ വസ്ത്രധാരണം നടത്തിയ ഉടലിൻ്റെ ചിത്രമാണ് പങ്കുവെച്ചത്. Gayab എന്നും ഫോട്ടോയിൽ തലയ്ക്ക് മുകളിൽ കുറിച്ചിരുന്നു. ഈ പോസ്റ്റ് വലിയ തോതിൽ ചർച്ചയായതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പിആർ ഏജൻറുമാരാണ് കോണ്‍ഗ്രസെന്ന് ബിജെപി പ്രചാരണം തുടങ്ങിയത്. ഇതോടെ രാത്രി വൈകി ഔദ്യോഗിക ഹാൻഡിലിൽ നിന്നും പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
അതിനിടെ ഇന്ന് ദില്ലിയിലെ വസതിയിൽ സൈനിക മേധാവിമാരുമായും പ്രതിരോധ മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും ചർച്ച നടത്തിയ പ്രധാനമന്ത്രി, പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകാൻ സൈനിക മേധാവിമാർക്ക് പൂർണ സമയം നൽകിയതായി പറഞ്ഞിരുന്നു. ലക്ഷ്യം, സമയം, ആക്രമണത്തിൻ്റെ രീതി എന്നിവ നിശ്ചയിക്കാനാണ് സൈനിക വിഭാഗങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. പിന്നീട് ആഭ്യന്തര മന്ത്രി അമിത് ഷായുമായും ആർഎസ്എസ് മേധാവി മോഹൻ ഭഗവതുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. നാളെ സുരക്ഷ സംബന്ധിച്ച കേന്ദ്രമന്ത്രിസഭാ ഉപസമിതി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]