
തിരുവനന്തപുരം: കേരള തമിഴ് നാട് അതിർത്തിയിലെ വനമേഖലയിൽ കാട്ടു പോത്തിന്റെ ആക്രമണത്തിൽ തമിഴ്നാട് വനപാലകർക്ക് പരിക്കേറ്റു. മംഗള ദേവിക്ക് സമീപം തമിഴ്നാട് വനമേഖലയിൽ വച്ചാണ് ആക്രമണമുണ്ടായത്. വനംവകുപ്പ് വാച്ചർ സുമൻ, ഫോറസ്റ്റർ ഭൂപതി എന്നിവർക്കാണ് പരിക്ക്. വരയാടുകളുടെ സർവേക്കായി എത്തിയതായിരുന്നു സംഘം. സംഭവമറിഞ്ഞ് തേക്കടിയിൽ നിന്നുള്ള വനപാലകരെത്തി ഇരുവരെയും തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. സുമന്റെ ഇടതുകാൽ ഒടിയുകയും വലതുകാലിനും കൈക്കും പരുക്കേൽക്കുകയും ചെയ്തു. ഭൂപതിയുടെയും കാലിനും കൈക്കുമാണ് പരിക്ക്.
Last Updated Apr 29, 2024, 5:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]