‘ചരിത്രത്തെ വളച്ചൊടിക്കുന്നത് സംഘപരിവാറിന്റെ ശീലം; എമ്പുരാനൊപ്പം, അണിയറ പ്രവർത്തകർക്കൊപ്പം’
കോട്ടയം ∙ ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ തങ്ങൾക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിർമിതികൾക്കുള്ള സ്വാതന്ത്ര്യം ആണെന്നാണ് സംഘപരിവാർ കരുതുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണു സംഘപരിവാറിന്റെ അജണ്ടയെന്നും അവർക്ക് ചരിത്രത്തെ കുറിച്ചു കാര്യമായ അറിവില്ലെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് അവർക്ക് ശീലമെന്നും വി.ഡി. സതീശൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോടുള്ള പ്രതികരണമെന്ന നിലയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ കുറിപ്പ്.
മറ്റ് വിശദാംശങ്ങൾ ഇങ്ങനെ – ‘‘സിനിമ ഒരുകൂട്ടം കലാകാരൻമാരുടെ സൃഷ്ടിയാണ്. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടിയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല.
അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്. എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ചരിത്ര സത്യങ്ങൾ തെളിഞ്ഞുതന്നെ നിൽക്കുമെന്നതും മറക്കരുത്.
എമ്പുരാനൊപ്പം, അണിയറ പ്രവർത്തകർക്കൊപ്പം’’.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]