
നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനത്ത്; ബിജെപി – ആർഎസ്എസ് ബന്ധം ശക്തമാക്കുക ലക്ഷ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നാഗ്പുർ ∙ നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തി. ആർഎസ്എസ് സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ സ്മൃതി മന്ദിരത്തിൽ നരേന്ദ്രമോദി പുഷ്പങ്ങൾ അർപിച്ചു. ആർഎസ്എസ് മേധാവി ഒപ്പമുണ്ടായിരുന്നു. രാവിലെ നാഗ്പുർ വിമാനത്താവളത്തിലെത്തിയ മോദിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും സ്വീകരിച്ചു. ആർഎസ്എസ് ആസ്ഥാനത്ത് എത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.
ആർഎസ്എസ് നേതൃത്വത്തിലുള്ള മാധവ് നേത്രാലയം ആശുപത്രിയുടെ പുതിയ കെട്ടിടത്തിനു പ്രധാനമന്ത്രി ശിലയിടും. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി വേദി പങ്കിടും. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും അവസാനം ഒരുമിച്ച് പങ്കെടുത്തത്. ഭരണഘടനാ ശിൽപി ഡോ. ബി.ആർ.അംബേദ്കർ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. രാഷ്ട്രീയ സ്വയംസേവക സംഘം 100 വർഷം പൂർത്തിയാക്കുന്ന സന്ദർഭത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.