മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
യാത്രകളും അനാവശ്യ ചെലവുകളും പ്ര തീക്ഷിക്കാം. പുതിയ സംരംഭങ്ങൾക്ക് സമയം അനുകൂലമല്ല.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2) സാമ്പത്തികമായും അല്ലാതെയും ഒരുപാട് നേട്ടങ്ങൾ ഉണ്ടാവുന്ന ദിവസമാണിന്ന്. ഇന്ന് തുടങ്ങുന്ന കാര്യങ്ങൾ വിജയിക്കും. മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4) തൊഴിൽപരമായി വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
വിദേശയാത്രയ്ക്കും സാധ്യതയുണ്ട്. കര്ക്കടകം:- (പുണർതം1/4, പൂയം, ആയില്യം) സ്വയം ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയിപ്പിക്കാൻ സാധിക്കും. ഭാഗ്യമുള്ള ദിവസമാണിന്ന്.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4) അപ്രതീക്ഷിതമായ പല തടസ്സങ്ങളും ഉണ്ടാവാം. അപകട
സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക. കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2) സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഉ ണ്ടാകും.പങ്കാളിയുടെ സഹായം ലഭിക്കും.
വിവാഹം നിശ്ചയിക്കും. തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4) ഉന്നത വ്യക്തികളുടെ വിരോധം നേരിടേ ണ്ടി വരാം.
ആരോഗ്യകാര്യത്തിലും ശ്രദ്ധി ക്കണം. മനസ്സമാധാനം കുറയും. വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട) പുതിയ ചുമതലകൾ ഏറ്റെടുക്കും.പൊ തുവേ സന്തോഷകരമായ ദിവസമാണി ന്ന്.
ആരോഗ്യം തൃപ്തികരമാണ്. ധനു:- (മൂലം, പൂരാടം, ഉത്രാടം1/4) കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിലനിൽക്കും.
യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2) പങ്കാളിയുടെ സഹായം ലഭിക്കും.
പൂർവിക സ്വത്ത് സംബന്ധമായി അനുകൂല തീരുമാനം ഉണ്ടാകും. കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4) വരുമാനം വർദ്ധിക്കും.
പഠന പുരോഗതി നേടും. ഇന്നലെ പൂർത്തിയാക്കാതിരുന്ന ചർച്ചകൾ ഇന്ന് പൂർത്തിയാക്കും.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി) എല്ലാ കാര്യത്തിലും ഉത്സാഹം തോന്നുന്നു ദിവസമാണിന്ന്. സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫോൺ നമ്പർ: 9846033337)
…
FacebookTwitterWhatsAppTelegram

