തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടുവയസുകാരിയുടെ മാതാപിതാക്കളെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല നാട്ടുകാർക്കുള്ളത്. ഒരുപാട് പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപം ഇവർ കടം വാങ്ങിയിട്ടുണ്ടെന്ന് പറയുന്ന നാട്ടുകാർ, കുഞ്ഞിന്റെ മരണത്തിൽ സംശയവും പ്രകടിപ്പിച്ചു.
”രാവിലെ 5.30 ഓടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. ടോർച്ച് ഉപയോഗിച്ച് കിണറും പരിസരവുമെല്ലാം ആദ്യഘട്ടത്തിൽ പരിശോധിച്ചിരുന്നു. ഒന്നും കണ്ടെത്താനായില്ല. എന്നാൽ ഇടയ്ക്ക് വീട്ടിലെ ഒരാൾ പറഞ്ഞു കിണറ്റിലെ നെറ്റ് മാറികിടപ്പുണ്ടെന്ന്. വീടിനകത്ത് കുഞ്ഞിന്റെ അമ്മയുടെ സഹോദരന്റെ മുറിയിൽ എന്തോ പെട്രോൾ ഒഴിച്ച് കത്തിച്ച പാടുണ്ടായിരുന്നു. ദമ്പതികൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഒരുപാട് പേർക്ക് ലക്ഷങ്ങൾ കൊടുക്കാനുണ്ട്. വാടക വീട്ടിലാണ് താമസം. കാശ് വാങ്ങിയതെല്ലാം കുഞ്ഞിന്റെ അമ്മയും അവരുടെ അമ്മയും ചേർന്നാണ്”- നാട്ടുകാരൻ പറയുന്നു.
കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. അമ്മയുടെ സഹോദരൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.