
.news-body p a {width: auto;float: none;}
സിനിമാ മേഖലയിലെ അറിയാക്കഥകൾ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന സംവിധാകനാണ് ആലപ്പി അഷ്റഫ്. പല താരങ്ങളെക്കുറിച്ചും ആലപ്പി അഷ്റഫ് വീഡിയോ ചെയ്തിട്ടുണ്ട്. പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾ മലയാളികൾക്ക് സമ്മാനിച്ച് മൺമറഞ്ഞുപോയ ഹാസ്യ പാരഡി ഗാനങ്ങളുടെ കുലപതി വി ഡി രാജപ്പനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പുതിയ വീഡിയോ.
ആ അതുല്യ കലാകാരനെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിത യാത്രയിൽ സംഭവിച്ച അധികമാർക്കും അറിയാത്ത ചില കാര്യങ്ങളുമാണ് ഈ വീഡിയോയിൽ അദ്ദേഹം പങ്കുവച്ചത്. ‘ആരോഗ്യകാര്യത്തിൽ അദ്ദേഹം ശ്രദ്ധിച്ചില്ല. ചിട്ടയായ ജീവിതക്രമങ്ങളൊന്നും അദ്ദേഹം പാലിച്ചില്ല. അതിന് അദ്ദേഹം വലിയ വിലകൊടുക്കേണ്ടിവന്നു. കാലക്രമേണ പല പല അസുഖങ്ങൾ അദ്ദേഹത്തെ കീഴടക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കിടപ്പിലായ രാജപ്പനെ സിനിമാക്കാരാരും തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം ഉയർന്നുവന്നിരുന്നു. ഇത് മണത്തറിഞ്ഞ സുരേഷ് ഗോപി അവരെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയും, അപ്പോൾ തന്നെ ഒരു ലക്ഷം രൂപ രാജപ്പന് നൽകി ആശ്വാസം പകരുകയും ചെയ്തു. ഇത് മറ്റാരും അറിഞ്ഞതുമില്ല. സുരേഷ് ഗോപി എവിടെയും വെളിപ്പെടുത്തിയിട്ടുമില്ല. പിന്നാലെ നടൻ ജയസൂര്യ തനിക്ക് ലഭിച്ച അവാർഡ് തുകയായ അമ്പതിനായിരം രൂപ അവശകലാകാരനായ വി ഡി രാജപ്പന് നൽകുകയാണെന്ന് മീഡിയയിലൂടെ പ്രഖ്യാപിച്ചു. ഈ പരസ്യ പ്രഖ്യാപനം വി ഡി രാജപ്പന്റെ വീട്ടുകാർക്ക് ഉൾക്കൊള്ളാനായില്ല. അവർ ജയസൂര്യ പ്രഖ്യാപിച്ച തുക സ്നേഹപൂർവം നിരസിച്ചു. പിന്നീട് ജയസൂര്യ തുക സ്വീകരിക്കണമെന്ന് അവരോട് അപേക്ഷച്ചു. അപ്രകാരം അവർ അത് സ്വീകരിച്ചു.’- ആലപ്പി അഷ്റഫ് പറഞ്ഞു.