അമ്പലപ്പുഴ: നിക്ഷേപകരുടെ പരാതിയെത്തുടർന്ന് തർക്കത്തിൽ കിടന്ന വളഞ്ഞവഴിയിലെ എസ്എൻഡിപി ഓഡിറ്റോറിയത്തിൽ നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
കോടതിയുടെ ഇടപെടലിനെത്തുടർന്ന് വർഷങ്ങളായി അടഞ്ഞുകിടന്ന ഇരുനില കെട്ടിടത്തിന് മുകളിൽ നിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അമ്പലപ്പുഴ പോലീസും ആലപ്പുഴയിൽ നിന്നെത്തിയ ഒരു യൂണിറ്റ് അഗ്നിശമന സേനയും കെട്ടിടത്തിനുള്ളിൽ പരിശോധന നടത്തി.
പഴയ ബെഡിന് തീപിടിച്ചതാണ് പുക ഉയരാൻ കാരണമായതെന്ന് കണ്ടെത്തി. അതേസമയം, ആളൊഴിഞ്ഞുകിടക്കുന്ന ഈ കെട്ടിടം വൈകുന്നേരങ്ങളിൽ മദ്യപസംഘങ്ങളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാണെന്ന് നാട്ടുകാർ ആരോപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

