എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ ശരീരത്തിന് വേണ്ട
പ്രധാനപ്പെട്ട പോഷകമാണ് കാത്സ്യം.
ശരീരത്തില്‍ കാത്സ്യം കുറയുമ്പോള്‍ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിനായി കഴിക്കേണ്ട
കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങളഎ കുറിച്ചാണ് ഇനി പറയുന്നത്… വിറ്റാമിന്‍ സി, കാത്സ്യം തുടങ്ങിയ പോഷകങ്ങൾ ഓറഞ്ചിൽ അടങ്ങിയിരിക്കുന്നു. കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ മറ്റ് ധാതുക്കൾ അടങ്ങിയിട്ടുണ്ട്.
ഇവയെല്ലാം ശക്തമായ അസ്ഥികൾക്കും ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും നിർണായകമാണ്. കിവി കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്.
വിറ്റാമിന്‍ സി, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകള്‍ ശക്തിപ്പെടുത്താനും സഹായിക്കും. പാലുൽപ്പന്നങ്ങൾ പ്രോട്ടീനിന്റെയും കാൽസ്യത്തിന്റെയും ഉറവിടമാണ്.
പ്രത്യേകിച്ച് പാലും തൈരും പോലുള്ള പാലുൽപ്പന്നങ്ങൾ ശരീരത്തിന്, പ്രത്യേകിച്ച് അസ്ഥികൾക്ക് ഗുണം ചെയ്യുന്നു. സാൽമൺ, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഈ പോഷകങ്ങൾ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. നട്സ് പൊതുവെ വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമാണ്.
ബദാം പ്രോട്ടീനിന്റെയും കാൽസ്യത്തിന്റെയും മികച്ച ഉറവിടമാണ്. ഇവ അസ്ഥികളുടെയും പേശികളുടെയും സന്ധികളുടെയും ആരോഗ്യത്തിന് സഹായിക്കുന്നു.
മുട്ടയിൽ പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ചിയ സീഡ് ഫ്ളാക്സ് സീഡ് എന്നിവയിൽ കാൽസ്യം കൂടുതലാണ്. കൂടാതെ, ഇത് അസ്ഥികൾക്കും പൊതുവായ ആരോഗ്യത്തിനും നല്ല പ്രോട്ടീനുകളും സുപ്രധാന ഫാറ്റി ആസിഡുകളും നൽകുന്നു.
ചിയ സീഡിൽ അടങ്ങിയിരിക്കുന്ന ബോറോൺ എന്ന ധാതു അസ്ഥികളുടെ വളർച്ചയെ സഹായിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

