
ന്യൂദല്‍ഹി- രാജ്യത്തിന്റെ ഐക്യത്തിനായി എല്ലാ വെളളിയാഴ്ചയും ജയിലില്‍ ഉപവാസം അനുഷ്ഠിക്കുകയാണെന്ന് ജയിലില്‍ നിന്നുള്ള സന്ദേശത്തില്‍ എ.എ.പിയുടെ മുന്‍ രാജ്യസഭാ കക്ഷി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.
ദല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട് കേസിലാണ് എഎപി രാജ്യസഭ കക്ഷി നേതാവായ സഞ്ജയ് സിംഗിനെ എന്‍ഫോഴ്സ്മെന്റ് ഡറക്ടേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച സഞജയ് സിംഗിന്റെ ജാമ്യാപേക്ഷ ദല്‍ഹി റോസ് അവന്യുപ്രത്യേകോടതി തള്ളിയിരുന്നു.
രാജ്യത്തെ എല്ലാ മതവിഭാഗങ്ങളും ജാതി വിഭാഗങ്ങളും കഴിയുമെങ്കില്‍ രാജ്യത്തിനായി പ്രാര്‍ഥിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത് നമ്മുടെ മനോവീര്യം വര്‍ധിപ്പിക്കുയും ദൃഢനിശ്ചയം ശ്ക്തിപ്പടുത്തുകയും ചെയ്യും. രാജ്യത്ത ജനാധിപത്യം ശക്തിപ്പെടുത്താന്‍ ഒന്നിച്ചുള്ള മുന്നേറ്റങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിലക്കയറ്റം, തൊഴിലില്ലായ്മ, ദുര്‍ഭരണം, സ്വേച്ഛാധിപത്യം എന്നിവ രാജ്യത്തെ ദുരിതത്തിലാക്കിയെന്നും സഞ്ജയ് സിംഗ് സന്ദേശത്തില്‍ പറഞ്ഞു. സഞ്ജയ് സിംഗിന്റെ സന്ദേശത്തിന് പിന്നാലെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ എ.എ.പി ഉപവാസ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. എല്ലാ വെള്ളിയാഴ്ചയും ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും ഭാരതമാതാവിന്റെ വിഗ്രഹത്തിനു മുന്നില്‍ എ.എ.പി അംഗങ്ങള്‍ പ്രാര്‍ഥിക്കുകയും ഉപവാസം ആചരിക്കുകയും ചെയ്യുമെന്ന് എ.എ.പി ഉത്തര്‍പ്രദേശ് നേതാക്കള്‍ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വായിക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
