
ജിദ്ദ – യുവ ടെന്നിസ് താരങ്ങള്‍ പങ്കെടുക്കുന്ന നെക്സ്റ്റ് ജെന്‍ എ.ടി.പി ടൂര്‍ണമെന്റിന് ജിദ്ദയില്‍ ആവേശകരമായ തുടക്കം. റെക്കോര്‍ഡായ രണ്ട് കോടി ഡോളറാണ് ടൂര്‍ണമെന്റിലെ സമ്മാനത്തുക. ഈ വര്‍ഷം മുതല്‍ 2027 ടൂര്‍ണമെന്റ് സൗദി അറേബ്യയിലാണ് നടക്കുക. ഡിസംബര്‍ രണ്ട് വരെ ജിദ്ദ കിംഗ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലെ ഇന്‍ഡോര്‍ ഹാര്‍ഡ് കോര്‍ടിലാണ് മത്സരം. സൗദി ആതിഥ്യം വഹിക്കുന്ന പ്രഥമ പ്രൊഫഷനല്‍ ടെന്നിസ് ടൂര്‍ണമെന്റാണ് ഇത്. 21 വയസ്സിന് താഴെയുള്ള ലോകത്തിലെ മികച്ച എട്ട് കളിക്കാര്‍ പങ്കെടുക്കുന്ന നെക്സ് ജെന്‍ ടൂര്‍ണമെന്റ് 2017 ലാണ് തുടങ്ങിയത്. ആദ്യ അഞ്ച് എഡിഷനുകള്‍ ഇറ്റലിയിലെ മിലാനിലായിരുന്നു. ബെസ്റ്റ് ഓഫ് ഫോര്‍ ഗെയിമില്‍ സെറ്റുകള്‍ നിര്‍ണയിക്കപ്പെടുന്ന അതിവേഗ ടെന്നിസാണ് ടൂര്‍ണമെന്റില്‍ പരീക്ഷിക്കുന്നത്. സ്റ്റെഫനോസ് സിറ്റ്സിപാസ്, യാനിക് സിന്നര്‍, കാര്‍ലോസ് അല്‍കാരസ് തുടങ്ങിയ മുന്‍ ചാമ്പ്യന്മാര് പിന്നീട് സീനിയര്‍ തലത്തില്‍ നിരവധി കിരീടങ്ങള്‍ നേടി.
ടൂര്‍ണമെന്റിലെ ആദ്യ മത്സരം തന്നെ അഞ്ച് സെറ്റ് ത്രില്ലറായി. എ.ടി.പി റാങ്കിംഗില്‍ മുപ്പത്താറാം സ്ഥാനത്തുള്ള ആര്‍തര്‍ ഫില്‍സിനെ 115ാം റാങ്കുകാരനായ ലുകാസ് നാര്‍ദി വിറപ്പിച്ചു. സ്കോര്‍: 2-4, 4-3 (8-6), 4-2, 1-4, 4-2.
അല്‍കാരസിനും കാര്‍ലോസ് റൂണെക്കും പ്രായമനുസരിച്ച് ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. എന്നാല്‍ ഇരുവരും വിട്ടുനില്‍ക്കുകയാണ്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]