

ദൈവത്തിനും ജനങ്ങളോടും മറ്റു പിന്തുണച്ച എല്ലാവരോടും നന്ദി ; കുട്ടിയെ തട്ടിക്കൊണ്ടുപോയതില്‍ ആരെയും സംശയമില്ല ; ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥയുണ്ടാകരുത് ; പിന്നില്‍ എന്താണെന്ന് വ്യക്തമായി അറിയണം ; അബിഗേലിന്റെ അച്ഛന്
സ്വന്തം ലേഖകൻ
കൊല്ല: അബിഗേലിനെ സുരക്ഷിതമായി തിരിച്ചുകിട്ടിയതില്‍ ദൈവത്തിനും ജനങ്ങളോടും മറ്റു പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് അച്ഛന് റെജി പറഞ്ഞു. ഒരു പോറൽ പോലുമേൽക്കാതെ കുഞ്ഞിനെ കിട്ടി. മാധ്യമങ്ങളും പൊലീസും നാട്ടുകാരും ജനങ്ങളും സര്‍ക്കാരും ബന്ധുക്കളും എല്ലാവരില്‍നിന്നും മുഴുവൻ പിന്തുണയും കിട്ടി. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും വിളിച്ചു.സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതില്‍ ആരെയും സംശയമില്ല. എന്നാല്‍, ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥയുണ്ടാകരുത്. അതിനുവേണ്ടി ഇതിന് പിന്നില്‍ എന്താണെന്ന് വ്യക്തമായി അറിയണം. അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അന്വേഷണവുമായി എല്ലാവരും സഹകരിക്കണമെന്നും പിന്നിലെ കാരണം അറിയണമെന്നും എല്ലാവര്ക്കും നന്ദിയുണ്ടെന്നും അബിഗേലിന്റെ അച്ഛന് റെജി പറഞ്ഞു. അബിഗേലിനെ എ.ആര് ക്യാമ്പില്‍നിന്നും ഏറ്റുവാങ്ങിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റെജി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]