എങ്ക പാത്താലും ഹസ്കിയോ ഹസ്കി. സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ ഹസ്കിയാണ് ട്രെൻഡിങ്.
എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ഹസ്കി നായയുടെ ഡാൻസ് ചുരുങ്ങിയ ദിവസം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൻ വൈറലായത്. മിൽമ ഉൾപ്പെടെ പല ബ്രാൻഡുകളും ഈ ട്രെൻഡിനെ ഏറ്റെടുത്തിരിക്കുകയാണ്.
വിശാൽ നായകനായ തമിഴ് ചിത്രം വെടിയിലെ ‘ഇച്ച് ഇച്ച്’ എന്ന ഗാനത്തിലെ ചെറിയൊരു ഭാഗത്താണ് ഡാൻസർ ഹസ്കി ചുവടുവയ്ക്കുന്നത്. ഹസ്കി ഡാൻസ് കളിക്കുന്നവരുടെ വിഡിയോകൾ മില്യൺ കണക്കിന് വ്യൂ ആണ് നേടുന്നത്.
ടിക്ക് ടോക്ക് വൈറലായിരുന്ന സമയത്ത് വന്നുപോയ പല റീലുകളിലും ഈ ഡാൻസ് പോർഷൻ കൂട്ടിച്ചേർത്താണ് പുതിയ വിഡിയോ പലരും പങ്കുവയ്ക്കുന്നത്. അതേസമയം ഈ വിഡിയോ ട്രെൻഡായതിന് പിന്നിൽ ആരാണെന്നതിൽ വ്യക്തതയില്ല.
തമിഴ്, തെലുങ്ക്, മലയാളം പേജുകൾ ഇതിനോടകം ഹസ്കി ഡാൻസ് ട്രെൻഡിന് പിന്നാലെയാണ്. ട്രോൾ രൂപത്തിലും ഹസ്കി ഡാൻസ് ട്രെൻഡാകുന്നുണ്ട്.
View this post on Instagram A post shared by Asianet News (@asianetnews) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

