
ഒരു കാലത്ത് മിനിസ്ക്രീനിൽ ഏറ്റവും റേറ്റിങിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പയാണ് ‘മഞ്ഞുരുകും കാലം’. സീരിയലിലെ കേന്ദ്ര കഥാപാത്രമായ ജാനകിക്കുട്ടിയുടെ യുവത്വം അവതരിപ്പിച്ചത് വയനാട് സ്വദേശിനിയായ മോനിഷ ആയിരുന്നു. മഞ്ഞുരുകും കാലത്തിനു ശേഷം നിരവധി പ്രോജക്ടുകൾ ചെയ്തുവെങ്കിലും ഇന്നും മോനിഷ മലയാളികൾക്ക് ജാനിക്കുട്ടിയാണ്. ഇപ്പോഴിതാ പ്രണയങ്ങളെ കുറിച്ചും ജീവിത പങ്കാളിയെ കുറിച്ചുമുള്ള സങ്കൽപ്പങ്ങളുമെല്ലാം താരം തുറന്നു പറയുകയാണ്.
“ഞാൻ തന്നെ വിചാരിക്കാറുണ്ട് എന്നോട് ആരെങ്കിലും വന്ന് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നെങ്കിലെന്ന്. പക്ഷെ ആരും എന്നോട് പറഞ്ഞിട്ടില്ല. കോളേജിൽ പഠിക്കുന്ന സമയത്ത് പ്രണയമുണ്ടായിട്ടുണ്ട്. ഞാൻ പ്രേമിച്ചിട്ടുമുണ്ട്. എന്റെ എല്ലാ കാമുകന്മാരും എന്റെ നല്ല ഫ്രണ്ട്സാണ്. ഇടയ്ക്ക് വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കാറുണ്ട്. എന്നെ കാണുമ്പോൾ എല്ലാവരും പറയും ഞാൻ വളരെ ഹോംലിയാണെന്ന്. പക്ഷെ അടുത്ത് ഇടപഴകി കഴിയുമ്പോൾ ഞാൻ കുറച്ച് വൈലന്റാണ്. എന്റെ കുറേ ആറ്റിറ്റ്യൂഡൊക്കെ വ്യത്യാസമാണ്. അതൊക്കെ കൊണ്ട് തന്നെ പ്രണയം പെട്ടന്ന് അവസാനിക്കും. എന്നെ കണ്ടാൽ അമ്പലക്കുട്ടിയായി തോന്നും. പക്ഷെ ഞാൻ ദൈവ വിശ്വാസിയല്ല. പിന്നെ നമുക്ക് സെറ്റാവാത്ത ഒരു സ്പേസിൽ നമ്മൾ നിൽക്കാൻ പാടില്ല. പെട്ടന്ന് പോയ്ക്കൊള്ളുക”, എന്ന് മോനിഷ പറയുന്നു.
ബോൾഡ് ലുക്കിൽ ശരണ്യ ആനന്ദ്; വൈറൽ ചിത്രങ്ങളുടെ പിന്നാമ്പുറ കാഴ്ചകൾ
“റിലേഷൻഷിപ്പ് പോലുള്ള കാര്യങ്ങളിൽ സെറ്റായില്ലെന്ന് തോന്നിയാൽ ഞാൻ പെട്ടന്ന് നോ പറയും. മനസ് കല്ലാക്കിയിരിക്കുന്നതുകൊണ്ട് എനിക്ക് വിഷമം വരാറില്ല. പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ ഒന്നും നടക്കുന്നില്ല. മാട്രിമോണിയിലൊക്കെ പ്രൊഫൈൽ ഇട്ടിട്ടുണ്ട്. പങ്കാളിയാകുന്നയാൾ മദ്യപാനവും പുകവലിയുമൊക്കെയുള്ള ആളാണെങ്കിലും എനിക്ക് കുഴപ്പമില്ല. ഭയങ്കര നല്ല ആൾക്കാരെ എനിക്ക് വേണ്ട. കുറച്ച് റൂഡായിട്ടുള്ള ആളെയാണ് താൽപര്യം. ഭയങ്കര നല്ല ആൾക്കാരെ എനിക്ക് സത്യത്തിൽ പേടിയാണ്. കുറച്ച് ചില്ലായിട്ടുള്ള ആൾക്കാരെ ഇഷ്ടമാണ്. ഇങ്ങനെ എല്ലാ കാര്യങ്ങളും നോക്കുമ്പോൾ ഒരാൾ സെറ്റാകുന്നില്ല. ഞാൻ ഒന്ന് സെറ്റായി കാണാൻ അമ്മയ്ക്ക് ആഗ്രഹമുണ്ട്”, എന്നും മോനിഷ പറയുന്നു. ജാങ്കോ സ്പേസ് ടിവി എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നടിയുടെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]