മുംബൈ: അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും ദാമ്പത്യം തകര്‍ച്ചയിലാണോ എന്ന ചോദ്യം ബോളിവുഡില്‍ ഉയരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ദമ്പതികൾ ഇതിനകം വേർപിരിഞ്ഞിരിഞ്ഞുവെന്നതടക്കം ഗോസിപ്പുകള്‍ ഇതിനകം വന്നിട്ടുണ്ട്. എന്നാൽ, ഇരുവരും ഔദ്യോഗികമായി ഈകാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.
അഭിഷേക് ബച്ചനും നടി നിമ്രത് കൗറും തമ്മില്‍ ബന്ധമുണ്ടെന്നും അതാണ് വിവാഹ മോചനത്തിലേക്ക് നയിക്കാന്‍ ഇടയാക്കുന്ന കാരണം എന്ന് പോലും വാര്‍ത്ത വന്നു. ഈ ഗോസിപ്പിന് ഇടയിൽ നിമ്രത് കൗര്‍ ഇപ്പോള്‍ ഇത ഈ വിഷയത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. “ഗോസിപ്പുകൾ തടഞ്ഞു നിർത്താൻ കഴിയില്ല” എന്നാണ് നടി പ്രസ്താവിച്ചത്.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ നിമ്രത് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ് “ഞാന്‍ ഇതില്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ല. ആളുകൾ ഇപ്പോഴും അവർക്ക് വേണ്ടത് പറയും. അത്തരം ഗോസിപ്പുകൾ നിർത്താൻ കഴിയില്ല, എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”. അഭിഷേകും നിമ്രതും വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന റെഡ്ഡിറ്റ് പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് നിമ്രത്തിന്റെ വിശദീകരണം.
അതേ സമയംഅഭിഷേകിന്റെയും ഐശ്വര്യയുടെയും വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ബോളിവുഡില്‍ ശക്തമാണ്. അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിൽ ബച്ചൻ കുടുംബത്തിനൊപ്പം ഐശ്വര്യയും മകളും വരാത്തത് ഈ അഭ്യൂഹം ശക്തമാക്കി. ചടങ്ങിനിടയിലും ഐശ്വര്യയും മകളും ബച്ചൻ കുടുംബത്തിൽ നിന്ന് അകലം പാലിക്കുന്നത് കാണാമായിരുന്നു.
എന്നാല്‍ പിന്നീട് ഒന്നിച്ച് വിദേശയാത്ര നടത്തിയും. ഒരുഘട്ടത്തില്‍ അഭിഷേക് വിവാഹ മോതിരം കാണിച്ചും ഈ വിവാദത്തിന് പരോക്ഷ മറുപടി നല്‍കിയിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചില ബോളിവുഡ് മാധ്യമങ്ങളില്‍ ഇരുവരുടെയും വിവാഹമോചന റൂമര്‍ പ്രചരിക്കുകയാണ്.
റിയല്‍ എസ്റ്റേറ്റില്‍ പണം വീശി ബച്ചന് കുടുംബം; ബോളിവുഡ് താരങ്ങളുടെ നിക്ഷേപ വിവരങ്ങള്‍ ഇങ്ങനെ…
280 കോടി രൂപയുടെ ആസ്തിയുള്ള അഭിഷേക് ബച്ചൻ എസ്ബിഐ മാസം നല്‍കും 1800000 രൂപ; കാരണം ഇതാണ് !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]