
തൃശ്ശൂർ: പൂരം അലങ്കോലപ്പെട്ട സമയത്ത് പൂര നഗരിയിലേക്ക് ആംബുലൻസിലെത്തിയിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി സുരേഷ് ഗോപി. പൂരം അലങ്കോലപ്പെട്ട ദിവസത്തെ ആംബുലൻസ് യാത്രാ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകരോട് ‘മൂവ് ഔട്ട്’ പറഞ്ഞ് സുരേഷ് ഗോപി മടങ്ങി. പൂരം അലങ്കോലപ്പെട്ട ദിവസത്തെ ആംബുലൻസ് യാത്രാ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. തനിക്ക് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ സൗകര്യമില്ലെന്നും അത് താൻ സിബിഐയോട് പറഞ്ഞോളാമെന്നും സുരേഷ് ഗോപി തൃശ്ശൂരിൽ പറഞ്ഞു.
പൂരനഗരിയിൽ ആംബുലൻസിൽ അല്ല വന്നതെന്ന് സുരേഷ് ഗോപി; ബിജെപി തൃശൂര് ജില്ലാ പ്രസിഡന്റ് പറഞ്ഞതിങ്ങനെ…
തൃശൂർ പൂരത്തിലെ ആംബുലൻസ് യാത്രാ വിവാദത്തിൽ, ബിജെപി നേതാക്കളെയും ഞെട്ടിക്കുന്ന വിശദീകരണമാണ് ഇന്നലെ ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി നൽകിയത്. തിരുവമ്പാടി ദേവസ്വത്തിലെത്തിയത് ആംബുലൻസിലല്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സുരേഷ് ഗോപിയെ ആംബുലൻസിൽ എത്തിച്ചത് തങ്ങളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രസംഗിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സുരേന്ദ്രനെ തിരുത്തിയുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. സുരേഷ് ഗോപി ആംബലൻസിലെത്തുന്ന ദൃശ്യങ്ങൾ നേരത്തേ പുറത്ത് വന്നിരുന്നു. നേരത്തെ സുരേഷ് ഗോപിയെ സുരാജ് ഗ്രൗണ്ടിൽ എത്തിച്ചത് ആംബുലൻസിലാണെന്ന് പല തവണ ബിജെപി ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാറും പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]