
.news-body p a {width: auto;float: none;}
മുംബയ്: ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ആഡംബര ഹോട്ടലിൽ മോഷണം. താരവിവാഹങ്ങൾ നടക്കാറുള്ള ആഡംബര ഹോട്ടൽ സെലിബ്രിറ്റികളുടെ മക്കളുടെ പ്രിയപ്പെട്ട ഇടത്താവളം കൂടിയാണ്. ഇപ്പോഴിതാ മുംബയ് ദാദർ വെസ്റ്റിലെ കോഹിനൂർ സ്ക്വയറിന്റെ 48ാം നിലയിലുള്ള ബസ്തിയാൻ എന്ന ഹോട്ടലിൽ മോഷണം നടന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
മോഷ്ടിക്കപ്പെട്ടത് ചില്ലറ വസ്തുവല്ല. പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന 80 ലക്ഷത്തിന്റെ ബിഎംഡബ്ള്യു കാർ ആണ് മോഷണം പോയത്. വാഹന ഉടമ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു സംഭവം. വാലറ്റ് പാർക്കിംഗ് സമ്പദ്രായമാണ് ഹോട്ടലിലുണ്ടായിരുന്നത്. കാർ ഉടമയ്ക്കുവേണ്ടി ഹോട്ടൽ ജീവനക്കാരൻ വാഹനം പാർക്ക് ചെയ്യുന്ന രീതിയാണിത്.
കാർ ഉടമയായ 34കാരൻ ബിസിനസുകാരൻ റുഹാൻ ഫിറോസ് ഖാനും രണ്ട് സുഹൃത്തുക്കളും പുലർച്ചെ ഒരുമണിയോടെയാണ് ഹോട്ടലിലെത്തിയത്. ശേഷം തിരികെ വാഹനം ആവശ്യപ്പെട്ടപ്പോഴാണ് മോഷണം പോയതായി അറിയുന്നത്. തിരിച്ചറിയപ്പെടാത്ത ചിലർ ചേർന്ന് പുലർച്ചെ രണ്ട് മണിയോടെ വാഹനം മോഷ്ടിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. വാഹന ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രഞ്ജീത് ബിന്ദ്രയുടെ ഉടമസ്ഥതയിലായിരുന്ന ബാസ്തിയാൻ 2016ലാണ് തുറന്നത്. 2019ൽ ശിൽപ്പ ഷെട്ടി ഹോട്ടലിന്റെ 50 ശതമാനം ഓഹരി സ്വന്തമാക്കി. ശേഷം ബാസ്തിയാനെ ആഡംബര ഹോട്ടലാക്കി മാറ്റുകയായിരുന്നു. മുംബയ് നഗരത്തെ മുഴുവനായും കാണാൻ സാധിക്കുമെന്നതാണ് ഹോട്ടലിന്റെ സവിശേഷതകളിലൊന്ന്.