
തമിഴകത്തിന്റെ ശിവകാര്ത്തികേയൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് അമരൻ. പല ലുക്കില്‍ ചിത്രത്തില്‍ ശിവകാര്ത്തികേയനുണ്ടാകും.
വലിയ മേയ്ക്കോവറാണ് ചിത്രത്തിനായി തമിഴ് താരം നടത്തിയിരിക്കുന്നത്. പുതിയ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോയുമായി ചിത്രത്തിന്റെ പത്ര പരസ്യം പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിക്കുകയാണ്.
വിജയ് രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് പിൻമാറുന്നതിനാല് തമിഴകത്ത് ഒന്നാമതുള്ള താരം ശിവകാര്ത്തികേയനായേക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ശിവകാര്‍ത്തികേയന്റെ തന്റെ പുതിയ സിനിമ അമരൻ നിര്‍ണായകമാണ്.
അമരന്റെ വിജയം താരത്തിന്റെ ഭാവിയെ സിനിമയില്‍ നിര്‍ണയിക്കും. 2.47 മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
#Amaran Today’s Paper AD For High Quality : https://t.co/jp8aY3tMBL#AmaranDiwali #AmaranBooking pic.twitter.com/TKucLVNZsY — Master Chenna ツ (@Master_chenna) October 29, 2024 മേജറിന്റെ ജീവിത കഥ ഒരു സിനിമയായി എത്തുമ്പോള്‍ അതിലുണ്ടാകുന്നതിന്റെ ആവേശത്തിലുമാണ് തമിഴ് താരം ശിവകാര്ത്തികേയൻ. സിനിമ സ്വീകരിക്കാൻ കാരണം യൂണിഫോമായിരുന്നുവെന്ന് പറയുന്ന ശിവകാര്ത്തികേയൻ മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാൻ ആ സിനിമ സ്വീകരിക്കുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു.
വേറിട്ട ഒരു വ്യക്തിയായി മാറാൻ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട
ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ താൻ സ്വയം തന്നെ പരിശീലിച്ചു.
യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ യൂണിഫോം താൻ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു.
മുകുന്ദായി ഞാൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്മിക്കാര് അഭിനന്ദിച്ചു എന്നും പറയുന്നു ശിവകാര്ത്തികേയൻ. നിലവില്‍ തമിഴ് സിനിമയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന താരമായ ശിവകാര്‍ത്തികേയന്റെ അച്ഛൻ പൊലീസ് ഓഫീസറാണ്.
സംവിധാനം രാജ്കുമാര് പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രം അമരനില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. സായ് പല്ലവിയാണ് ശിവകാര്ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്.
കശ്മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്. Read More: കേരളത്തില്‍ ഹിറ്റായോ വേട്ടയ്യൻ?, ഫൈനല്‍ കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടു
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]