
സർക്കാർ അവഗണനയിൽ പ്രതിഷേധം; ആർപ്പൂക്കര പഞ്ചായത്തിലേയ്ക്ക് ജനകീയ സമരസമിതി മാർച്ച് നടത്തി സ്വന്തം ലേഖകൻ കോട്ടയം; ആർപ്പൂക്കര പഞ്ചായത്ത് ഒന്നാം വാർഡിലെ ജനങ്ങളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതി നേതൃത്വത്തിൽ പഞ്ചായത്തിന് മുന്നിൽ ഇന്ന് ഉച്ചയ്ക്ക് 2ന് മാർച്ചും ധർണ്ണയും നടത്തി. കർഷകരും തൊഴിലാളികളുമായ സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന മേഖലയിലെ റോഡുകളും പാലങ്ങളും സഞ്ചാര യോഗ്യമാക്കുക, പ്രദേശത്ത് ഹെൽത്ത് സെൻറർ സ്ഥാപിക്കുക, വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗനവാടിക്കായി സ്ഥിരം കെട്ടിടം നിർമ്മിച്ച് നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ സമരത്തിൽ വിദ്യാർത്ഥികൾ അടക്കം നൂറുകണക്കിന് പ്രദേശവാസികൾ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സോമൻ തോട്ടു പുറം അദ്ധ്യക്ഷത വഹിച്ചു. സമരസമിതി കൺവീനർ ബെന്നിച്ചൻ ഇല്ലിപ്പറമ്പിൽ സമരം ഉദ്ഘാടനം ചെയ്തു.
എ.ജി അജയകുമാർ, ബിദു ഷൈൻ, സലിമോൻ പുത്തൻ പറമ്പിൽ, ബിജു മോൻ ചകിരിയാറ്റിൻ ചിറ, സൗമ്യ ശ്രീജിത്ത്, ഷൈൻ പുത്തൻ പറമ്പിൽ, നീതു രാജേഷ് തുടങ്ങിയവർ സംസാരിച്ചു. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]