
ഗാസ സിറ്റി-ഇസ്രായിലുമായി തടവുകാരുടെ കൈമാറ്റത്തിന് ഉടന്‍ സന്നദ്ധമാണെന്ന് ഗാസ മുനമ്പിലെ ഹമാസ് നേതാവ് യഹ്യാ സിന്‍വര്‍ പറഞ്ഞു.
തങ്ങളുടെ പക്കലുള്ള ബന്ദികളെ വിട്ടയക്കുന്നതിന് ഹമാസ് മുന്നോട്ടുവെച്ചിരിക്കുന്ന ഉപാധി എല്ലാ ഫലസ്തീനി തടവുകാരെയും വിട്ടയക്കുകയാണ്. ഇസ്രായിലി ജയിലുകളിലുള്ള ഫലസ്തീനി തടവുകാരെ മോചിപ്പിക്കുന്നതിനു പകരമായി ഫലസ്തീന് ചെറുത്തുനില്പ് സംഘങ്ങളുടെ പക്കലുള്ള തടവുകാരെ ഉടന്‍ വിട്ടയക്കുന്നതിന് തയാറാണെന്ന് സിന് വര് പ്രസ്താവനയില്‍ പറഞ്ഞു.
കൂടുതല്‍ വായിക്കുക ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field) ഒക്ടോബര്‍ ഏഴിന് ഇസ്രായിലില്‍ നടത്തിയ മിന്നല്‍ ആക്രമണത്തില്‍ ബന്ദികളാക്കിയ എല്ലാവരേയും വിട്ടയക്കാന്‍ തയാറാണെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ കസ്റ്റഡിയിലുള്ള ബന്ദികളെ വിട്ടയക്കുന്നതിന് ഇസ്രായില്‍ നല്‍കേണ്ട
വില ജയിലുകള്‍ കാലിയാക്കി എല്ലാ ഫലസ്തീനി തടവുകാരെയും വിട്ടയക്കുകയാണെന്ന് ഇസ്സുദ്ദീന്‍ അല്‍ ഖസാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു. ഹമാസ് നിയന്ത്രണത്തിലുള്ള അല്‍ അഖ്സാ ടെലിവിഷനാണ് അബു ഉബൈദയുടെ പ്രസ്താവന സംപ്രേഷണം ചെയ്തത്.
ഈ ഫയല്‍ ക്ലോസ് ചെയ്യുന്നതിന് ശത്രുവിന് വേണമെങ്കില്‍ തടവുകാരെ ഒറ്റയയിക്ക് വിട്ടയക്കാം.
ഘട്ടം ഘട്ടമായി വേണമെങ്കില്‍ തങ്ങള്‍ അതിനും തയാറാണെന്ന് അദ്ദേഹം പറഞ്ഞു.
ഗാസയില്‍ 229 ബന്ദികളുണ്ടെന്നാണ് ഇസ്രായില്‍ സൈന്യം വ്യക്തമാക്കുന്നത്.
2023 October 28
International
Gaza War
hamas
title_en:
Hamas chief in Gaza says ready for ‘immediate’ prisoner swap with Israel
related for body:
മുഹമ്മദ് കുഞ്ഞി നിങ്ങളെവിടെ; ഒരേക്കര്‍ സ്ഥലം കാത്തിരിക്കുന്നു
മരണമെത്തും മുമ്പെ, മക്കളുടെ ശരീരത്തില്‍ അവരുടെ പേരുകള്‍ എഴുതി ഗാസയിലെ ഉമ്മമാര്
ഫാമിലി റെസിഡന്‍സി വിസ വര്‍ക്ക് വിസയാക്കാം; നടപടിക്രമങ്ങള്‍ വിശദീകരിച്ച് തൊഴില്‍ മന്ത്രാലയം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]