
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വ്യവസായി അറസ്റ്റിൽ. വടക്കോട്ടത്തറ സ്വദേശിയായ നെയ്യൻസ് റപ്പായി ജോർജിനെയാണ് അഗളി പോലിസ് അറസ്റ്റ് ചെയ്തത്. സെപ്തംബർ നാലാം തിയ്യതിയാണ് നരസിമുക്ക് സ്വദേശിയായ ശ്രീമുരുകൻ പട്ടിമാളത്ത് നയ്യൻസ് ജോർജിന്റെ ഉടമസ്ഥതയിലുള്ള കൃഷി സ്ഥലത്ത് നിന്നും ഷോക്കേറ്റ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സ്ഥലമുടമയായ റപ്പായി ജോർജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Last Updated Oct 28, 2023, 5:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]