വീട് നിർമ്മിക്കുന്ന സമയത്ത് പലതരം ആശയകുഴപ്പങ്ങൾ നമ്മൾ നേരിടേണ്ടതായി വരുന്നു. നിരവധി ആവശ്യങ്ങളും ആഗ്രഹങ്ങളും വീട് നിർമ്മിക്കുമ്പോൾ നമുക്ക് ഉണ്ടാകും.
ഏറെക്കുറെ അതിനനുസരിച്ചാണ് വീട് വെയ്ക്കുന്നതും. എന്നാൽ അടുക്കള പണിയുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം.
അവ എന്തൊക്കെയാണെന്ന് അറിയാം. 1.കൗണ്ടർടോപ് കസ്റ്റമൈസ് ചെയ്യുമ്പോൾ അടുക്കളയിൽ നമുക്കിഷ്ടമുള്ള രീതിയിൽ കൗണ്ടർടോപുകൾ പണിയാറുണ്ട്.
എന്നാൽ അനുയോജ്യമല്ലാത്ത മെറ്റീരിയലുകൾ ഉപയോഗിക്കുന്നതും, അമിതമായി കസ്റ്റമൈസ് ചെയ്യുന്നതും ഒഴിവാക്കണം. പെട്ടെന്ന് പോറൽ ഉണ്ടാവുന്ന മെറ്റീരിയലുകൾ, പ്രകാശമുള്ള നിറങ്ങൾ എന്നിവ ഒഴിവാക്കാം.
2. അനുയോജ്യമല്ലാത്ത ടൈൽ കൗണ്ടർടോപ്പിന് ടൈൽ തെരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം.
പെട്ടെന്ന് നശിക്കുന്നതും കാണാൻ ഭംഗിയില്ലാത്തതുമായ ടൈലുകൾ ഉപയോഗിക്കരുത്. നല്ല ഗുണമേന്മയിൽ നിർമ്മിച്ചിട്ടുള്ള ടൈലുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
3. ഡാർക്ക് ക്യാബിനറ്റുകൾ അടുക്കളയിൽ ഒരിക്കലും ഡാർക്ക് ക്യാബിനറ്റുകൾ ഉപയോഗിക്കരുത്.
ഇത് പഴയ രീതിയാണ്. നിലവിൽ ട്രെൻഡായ മെറ്റീരിയലുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
കൂടാതെ ഇത് അടുക്കളയിൽ സ്പേസ് കുറവായതുപോലെ തോന്നിക്കുകയും ചെയ്യുന്നു. 4.
അടുക്കള ഉപകരണങ്ങൾ അടുക്കളയ്ക്ക് അനുയോജ്യമായ ഉപകരണങ്ങൾ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അടുക്കളയുടെ നിറത്തിന് ചേരുന്ന നിറങ്ങളിലാവണം ഉപകരണങ്ങൾ വാങ്ങിക്കേണ്ടത്.
അല്ലെങ്കിൽ ഒറ്റനോട്ടത്തിൽ അടുക്കള അപൂർണ്ണമാണെന്ന് തോന്നാൻ സാധ്യതയുണ്ട്. 5.
ഓപ്പൺ ഷെൽഫ് നൽകുന്നത് അടുക്കളയ്ക്ക് ഓപ്പൺ ഷെൽഫ് നൽകുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഇത് അടുക്കളയ്ക്ക് കൂടുതൽ ഭംഗി നൽകുമെങ്കിലും ഉപയോഗിക്കാൻ അത്ര സുഖമുള്ളതല്ല.
അടുക്കളയിൽ ശരിയായ സ്റ്റോറേജ് സ്പേസ് ഉണ്ടാവേണ്ടത് അത്യാവശ്യമായ കാര്യമാണ്. ഓപ്പൺ സ്പേസ് ആകുമ്പോൾ സാധനങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാവുകയും എപ്പോഴും വൃത്തിയാക്കേണ്ടതായും വരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]