വാഷിങ്ടൻ∙ യുഎസിലെ മിഷിഗണിലുണ്ടായ വെടിവയ്പ്പിൽ 2 പേർ മരിച്ചു. ആക്രമണത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്.
മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിലാണ് വെടിവയ്പ്പ് നടന്നത്. അക്രമി തന്റെ ട്രക്ക് ഉപയോഗിച്ച് പള്ളിക്ക് അകത്തേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
ഇതിനുശേഷമായിരുന്നു വെടിവയ്പ്പ് നടന്നത്. ഇയാളെ പിന്നീട്
വധിച്ചു.
അതിനിടെ ആക്രമണത്തിൽ പള്ളിക്ക് തീപിടിച്ചതായും റിപ്പോർട്ടുണ്ട്.
വെടിവച്ച അക്രമി തന്നെയാണ് പള്ളി തീയിട്ട് നശിപ്പിച്ചതെന്നാണ് സൂചന. അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.
മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ദ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിന്റെ പ്രസിഡന്റായിരുന്ന റസ്സൽ എം.
നെൽസന്റെ മരണത്തിന്റെ പിറ്റേന്നാണ് പള്ളിയിൽ അക്രമം നടന്നിരിക്കുന്നത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @McGregn/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]