വാഷിങ്ടൻ∙ മധ്യേഷ്യയിൽ യുഎസ് നിർണായക നീക്കത്തിന് ഒരുങ്ങുകയാണെന്ന സൂചനകൾ നൽകി പ്രസിഡന്റ്
. ‘‘മധ്യപൂർവ്വദേശത്തിന്റെ മഹത്വത്തിനായി നമുക്ക് ഒരു യഥാർത്ഥ അവസരം വന്നുചേർന്നിരിക്കുകയാണ്.
ആദ്യമായിട്ടാണ് എല്ലാവരും ഒരു പ്രത്യേക കാര്യത്തിനായി ഒരുങ്ങുന്നത്. നമ്മൾ അത് പൂർത്തിയാക്കുക തന്നെ ചെയ്യും’’ – ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
എന്നാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതിന്റെ വിശദാംശങ്ങളൊന്നും ട്രംപ് പങ്കുവച്ചില്ല.
ഇസ്രയേൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ടാകാം പ്രഖ്യാപനമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വൈറ്റ് ഹൗസ് സന്ദർശനത്തിന് തൊട്ടുമുമ്പാണ് ട്രംപിന്റെ പോസ്റ്റ് എന്ന പ്രത്യേകതയും ഉണ്ട്.
നേരത്തെ ഗാസയുടെ കാര്യത്തിൽ ഒരു കരാറിലെത്താനുള്ള സാധ്യതയെ കുറിച്ച് ട്രംപ് പറഞ്ഞിരുന്നു. അതിനിടെ വിർജീനിയയിലെ ക്വാണ്ടിക്കോയിലുള്ള മറൈൻ കോർ ബേസിൽ നടക്കുന്ന സൈനികയോഗത്തിൽ ട്രംപ് പങ്കെടുത്തു.
മുതിർന്ന കമാൻഡർമാർ സൈനിക ഉപദേഷ്ടാക്കൾ, സൈന്യത്തിലെ ജനറൽമാർ, അഡ്മിറലുകൾ എന്നിവർ പങ്കെടുക്കുന്ന വിപുലമായ സൈനിക ഉദ്യോഗസ്ഥരുടെ യോഗമാണ് വിർജീനയിൽ നടന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]