അബുദാബി: ഐഐഎഫ്എ അവാർഡിന്റെ രണ്ടാം ദിവസം രാകുൽ പ്രീത് സിംഗ് ഗ്രീൻ കാർപെറ്റിലെ പെരുമാറ്റം വൈറലാകുന്നു. ഗ്രീന്‍ കാര്‍പ്പറ്റില്‍ വച്ച് രാകുലിന്റെ ഭാര്യ പിതാവും നിർമ്മാതാവുമായ വാഷു ഭഗ്നാനിക്കെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് നടി ഒഴിഞ്ഞുമാറുന്ന വീഡിയോയാണ് വൈറലാകുന്നത്. തുടർച്ചയായി മാധ്യമങ്ങളിൽ വന്ന വാർത്തകളെക്കുറിച്ച് ചോദിച്ചപ്പോൾ, “സോറി” എന്ന് പറഞ്ഞ് നടി ഇറങ്ങിപ്പോവുകയായിരുന്നു.
വാഷു ഭഗ്നാനിയുടെ മകന് ജാക്കി ഭഗ്നാനിയെയാണ് രാകുല്‍ വിവാഹം കഴിച്ചത്. മുന്‍ ചലച്ചിത്ര താരമാണ് ജാക്കി. എന്നാല്‍ ഇപ്പോള്‍ നിര്‍മ്മാണ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്.
ജൂണിൽ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് പ്രസിഡന്റ് ബിഎൻ തിവാരി പിടിഐയോട് പറഞ്ഞത് പ്രകാരം വാഷു ഭഗ്നാനി തന്റെ മൂന്ന് സിനിമകളിൽ പ്രവര്‍ത്തിച്ച ക്രൂ അംഗങ്ങൾക്ക് 65 ലക്ഷം രൂപ പ്രതിഫലം നല്‍കാനുണ്ട്. മിഷൻ റാണിഗഞ്ച്, ഗണപത്, ബഡേ മിയാൻ ചോട്ടെ മിയാൻ എന്നിവയാണ് ഈ ചിത്രങ്ങള്‍. എന്നാല്‍ വാഷു ഭഗ്നാനി ഈ ആരോപണങ്ങൾ നിരന്തരം നിഷേധിച്ചു.
View this post on Instagram
വാഷു ഭഗ്നാനിക്കെതിരെ ഏഴ് കോടി രൂപ നൽകാത്തതിന്റെ പേരിൽ ബഡേ മിയാൻ ചോട്ടെ മിയാൻ സംവിധായകൻ അലി അബ്ബാസ് സഫർ കേസ് ഫയൽ ചെയ്തതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് മറുപടിയായി, അതേ ചിത്രത്തിന് അബുദാബി അധികൃതർ നൽകിയ സബ്സിഡി ഫണ്ട് അലി അബ്ബാസ് സഫർ ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് വാഷു ഭഗ്നാനിയും മകൻ ജാക്കി ഭഗ്നാനിയും പോലീസിൽ പരാതി നൽകിയതായും റിപ്പോർട്ടുണ്ട്.
ഇതിനെത്തുടർന്ന് ബഡേ മിയാൻ ചോട്ടെ മിയാൻ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച നിരവധി വ്യക്തികൾ സോഷ്യൽ മീഡിയയിൽ സംവിധായകനെ പരസ്യമായി പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. അതേ സമയം തന്റെ 78 കോടിയോളം രൂപ നെറ്റ്ഫ്ലിക്സ് തരാനുണ്ടെന്ന് അവകാശപ്പെട്ട് അവര്‍ക്കെതിരെയും കേസിന് പോയിരിക്കുകയാണ് വാഷു ഭഗ്നാനിയെന്നാണ് വിവരം.
സിങ്കം എഗെയ്ൻ വന്‍ അപ്ഡേറ്റ് എത്തുന്നു; ഒക്ടോബര്‍ 3ന് സര്‍പ്രൈസ് എന്ന് നിര്‍മ്മാതാക്കള്‍
’14 വർഷത്തെ നിശബ്ദതയ്ക്ക് അവസാനം’: ബാല അമൃത സുരേഷ് വിവാദത്തില്‍ ട്വിസ്റ്റായി ഡ്രൈവര്‍ ഇര്‍ഷാദിന്റെ വീഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]