
സൂറിച്ച്: സൂറിച്ച് ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ നീരജ് ചോപ്ര. 85.01 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് രണ്ടാം സ്ഥാനത്തെത്തിയത്.
അവസാന ശ്രമത്തിലാണ് ഇന്ത്യയുടെ അഭിമാന താരം മികച്ച ദൂരം കണ്ടെത്തിയത്. 91.51 മീറ്റര്‍ ജാവലിന്‍ പായിച്ച ജര്‍മനിയുടെ ജൂലിയന്‍ വെബറിനാണ് കിരീടം.
ഡയമണ്ട് ലീഗില്‍ ആദ്യമായാണ് ജൂലിയന്‍ വെബര്‍ ചാമ്പ്യനാകുന്നത്. 84.95 മീറ്റര്‍ കണ്ടെത്തിയ കരീബിയന്‍ താരം കെര്‍ഷോം വാല്‍കോട്ടാണ് മൂന്നാം സ്ഥാനത്ത്.
2023ലും 2024ലും സൂറിച്ച് ഡയമണ്ട് ലീഗില്‍ നീരജ് ചോപ്ര രണ്ടാം സ്ഥാനത്തായിരുന്നു. 2022ല്‍ നീരജ് ഇവിടെ സ്വര്‍ണം നേടി ചരിത്രം കുറിച്ചിരുന്നു.
2023ലും 2024ലും നീരജ് രണ്ടാം സ്ഥാനത്തായിരുന്നു. ലോക റാങ്കിംഗില്‍ ഒന്നാംസ്ഥാനക്കാരനായ നീരജ് ഉള്‍പ്പടെ ഏഴുപേരാണ് സൂറിച്ചില്‍ മത്സരിച്ചിരുന്നത്.
ജൂലിയന്‍ വെബര്‍, കെര്‍ഷോം വാല്‍കോട്ട് എന്നിവര്‍ക്ക് പുറമെ ആന്ഡേഴ്സണ് പീറ്റേഴ്സണ് അടക്കമുള്ള താരങ്ങള്‍ നീരജിന് വെല്ലുവിളിയായി. ഈ സീസണില്‍ ദോഹ ഡയമണ്ട് ലീഗില്‍ 90 മീറ്റര്‍ പിന്നിട്ട് രണ്ടാം സ്ഥാനം നേടിയ നീരജ് പാരിസ് ഡയമണ്ട് ലീഗില്‍ സ്വര്‍ണവും നേടിയിരുന്നു.
ബെംഗളുരുവില്‍ നടന്ന നീരജ് ചോപ്ര ക്ലാസിക്കിന് ശേഷം ഇന്ത്യന്‍ താരത്തിന്റെ ആദ്യ മത്സരമാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]