
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഉത്രാടദിനത്തില്‍ ബെവ്കോ വഴി സംസ്ഥാനത്ത് വിറ്റത് 116 കോടിയുടെ മദ്യം.കഴിഞ്ഞ വര്‍ഷം ഇതേദിവസം വിറ്റതിനേക്കാള്‍ നാലു കോടിയുടെ മദ്യം അധികമായി വിറ്റു.ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്.
ഓരോ വര്‍ഷം കഴിയുന്തോറും ഉത്രാടദിനത്തില്‍ വിറ്റഴിക്കുന്ന മദ്യത്തിന്റെ വില്‍പ്പന വര്‍ധിച്ച് വരികയാണ്.
കഴിഞ്ഞ വര്‍ഷം ഇതേദിവസം 112 കോടിയുടെ മദ്യമാണ് വിറ്റത്.ഇത്തവണ നാലുകോടിയുടെ മദ്യം അധികമായി വിറ്റതായി ബെവ്കോ കണക്കുകള്‍ വ്യക്തമാക്കുന്നു.രണ്ടു ഔട്ട്ലെറ്റുകളില് ഒരു കോടിയ്ക്ക് മുകളില്‍ വില്‍പ്പന നടന്നു.ഇരിങ്ങാലക്കുട കഴിഞ്ഞാല്‍ കൊല്ലത്തെ ആശ്രമം പോര്‍ട്ട് ഔട്ട്ലെറ്റിലാണ് ഒരു കോടിക്ക് മുകളില്‍ വില്‍പ്പന നടന്നത്.
എന്നാല്‍ ഇത്തവണ പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ലെന്നാണ് ബെവ്കോ പറയുന്നത്.130 കോടിയുടെ വില്‍പ്പനയാണ് പ്രതീക്ഷിച്ചത്.എന്നാല്‍ ഇത് ലഭിച്ചില്ല.ഇത്തവണ മദ്യത്തിന്റെ വില കൂടിയിട്ടുണ്ട്.കഴിഞ്ഞ ബജറ്റിലാണ് മദ്യത്തിന്റെ വില വര്‍ധിപ്പിച്ചത്.ഇതിന് ആനുപാതികമായ വര്‍ധന വില്‍പ്പനയില്‍ ഉണ്ടായിട്ടില്ലെന്നാണ് ബെവ്കോ അധികൃതര്‍ പറയുന്നത്. വരുംദിവസങ്ങളില്‍ വില്‍പ്പന വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് ബെവ്കോ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]