കോഴിക്കോട് ജില്ലയിലെ മാവൂരിൽ ബംഗ്ലദേശ് പൗരനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) കസ്റ്റഡിയിൽ എടുത്തു. ബംഗ്ലദേശിലെ കുസ്തിയ ജില്ലയിലെ കുൽന സ്വദേശിയായ മുഹമ്മദ് ഹസൻ ആണ് പിടിയിലായത്.
ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ കായലം അങ്ങാടിയിലെ ഒരു വാടക വീട്ടിൽ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. നടത്തിയ പരിശോധനയിൽ ബംഗ്ലദേശിലെ തിരിച്ചറിയൽ രേഖകളും ബംഗ്ലദേശ് കറൻസിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
തൊട്ടുമുമ്പത്തെ ദിവസമാണ് മുഹമ്മദ് ഹസനും മറ്റൊരു സുഹൃത്തും കായലത്തെ ഈ വാടക വീട്ടിൽ താമസത്തിനായി എത്തിച്ചേർന്നത്. എന്നാൽ സ്ഥലത്ത് എടിഎസ് സംഘം എത്തുന്നതുകണ്ട് ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റൊരാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ഈ ഒളിവില് പോയ വ്യക്തിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പിടിയിലായ മുഹമ്മദ് ഹസന്റെ മറ്റൊരു സുഹൃത്ത് കൂടി ഇതേ വീട്ടിൽ താമസിച്ചിരുന്നതായി എടിഎസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
ഇയാളെ കണ്ടെത്താനായുള്ള ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണ്. തുടർനടപടികളുടെ ഭാഗമായി പ്രതിയെ മാവൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
എമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുക്കുന്നത്. അനധികൃതമായി രാജ്യത്ത് അതിക്രമിച്ചു കടന്ന് താമസിക്കുകയും വ്യാജരേഖകൾ കൈവശം വെക്കുകയും ചെയ്ത കുറ്റത്തിനാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
മാവൂർ മേഖലയിൽ ചില ബംഗ്ലദേശ് പൗരന്മാർ രഹസ്യമായി താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു എടിഎസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. വിദേശ പൗരൻ പിടിയിലായ ഈ പശ്ചാത്തലത്തിൽ നഗരത്തിലെ മറ്റ് വിവിധ പ്രദേശങ്ങളിലും കർശന പരിശോധനകൾ നടത്താൻ പൊലീസ് തീരുമാനമെടുത്തിട്ടുണ്ട്.
ഇതിന്റെ ഭാഗമായി മാവൂർ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ വാടക വീടുകളിൽ താമസിക്കുന്ന മുഴുവൻ വ്യക്തികളുടെയും ഔദ്യോഗിക വിവരങ്ങൾ ശേഖരിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

