
യുവാവിനെ ബീയർക്കുപ്പി കൊണ്ട് കുത്തി യുവതി, നവജാതശിശുക്കളെ കുഴിച്ചിട്ട് കമിതാക്കൾ– പ്രധാനവാർത്തകൾ
കൊച്ചിയിലെ ബാറിൽ ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവാവിനെ യുവതി ബീയര്‍ കുപ്പികൊണ്ട് കുത്തിപ്പരുക്കേല്പ്പിച്ചതും രണ്ടു നവജാതശിശുക്കളെ കമിതാക്കൾ കുഴിമൂടിയെന്നുമുള്ള വാർത്തകളിൽ ഞായറാഴ്ച കേരളം ഞെട്ടി. തൊണ്ടയാട് ബൈപാസിനു സമീപം ഫ്ലാറ്റ് നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് യുവാവ് മരിച്ചു.
ഹമാസിനെതിരെ ശക്തമായ ആക്രമണത്തിനൊരുങ്ങുന്ന ഇസ്രയേൽ, വടക്കൻ ഗാസയിലെ പലസ്തീൻകാരോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയതാണ് രാജ്യാന്തര തലത്തിലെ പ്രധാന വാർത്ത. ഒരു വർഷം മുൻപു വെടിവയ്പു നടന്ന കതൃക്കടവിലെ ബാറിൽ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരുക്കേൽപിച്ചു.
ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണു സംഭവം. കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാൻഷൻ ഹോട്ടലിന്റെ മില്ലേനിയൽ ബാറിൽ ഇന്നലെ രാത്രി പത്തരയോടെയാണു സംഘർഷമുണ്ടായത്.
ബാറിന്റെ കൗണ്ടറിലുണ്ടായ വാക്ക് തർക്കം സംഘർഷത്തിലെത്തുകയായിരുന്നു. രണ്ടു നവജാതശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ, ഒരു കുട്ടിയെ കൊന്നത് അമ്മയാണെന്നു തെളിഞ്ഞതായി പൊലീസ്.
രണ്ടാമത്തെ കുട്ടിയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. കമിതാക്കളായ ബവിൻ (25), അനീഷ (21) എന്നിവർക്കാണ് വിവാഹത്തിനു മുൻപ് കുട്ടികളുണ്ടായത്. തൊണ്ടയാട് ബൈപാസിനു സമീപം നെല്ലിക്കോട് സ്വകാര്യ കമ്പനിയുടെ ഫ്ലാറ്റ് നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് ഒരു മരണം.
മണ്ണിനടിയിൽപ്പെട്ട ബംഗാൾ സ്വദേശി എലാഞ്ചൽ(30) ആണ് മരിച്ചത്.
മൂന്നു പേരാണ് മണ്ണിടിഞ്ഞു കുടുങ്ങിയത്. ഇതിൽ ബംഗാൾ സ്വദേശികളായ ആദേശ്, അലക്സ് എന്നിവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
ഹമാസിനെതിരെ ശക്തമായ ആക്രമണത്തിനൊരുങ്ങുന്ന ഇസ്രയേൽ, വടക്കൻ ഗാസയിലെ പലസ്തീൻകാരോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ നിർദേശം നൽകി. ഗാസാ യുദ്ധത്തിന് അവസാനം വേണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഇസ്രയേൽ സൈന്യത്തിന്റെ ഉത്തരവ്.
ഒഡീഷയിലെ പുരിയിൽ രഥയാത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലും രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് പേർ മരിച്ചു. 10 പേർക്ക് പരുക്കേറ്റു.
രഥയാത്ര ആരംഭിച്ച ജഗന്നാഥ ക്ഷേത്രത്തിൽനിന്നു മൂന്ന് കിലോമീറ്റർ അകലെയുള്ള ഗണ്ടിച്ച ക്ഷേത്രത്തിനടുത്ത് വച്ച് മൂന്ന് രഥങ്ങൾ വിഗ്രഹങ്ങളുമായി കടന്നുപോകുമ്പോഴാണ് സംഭവം നടന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]