
കൊല്ലം സ്വദേശി ആദർശ് എം.സജി എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്; ശ്രീജന് ഭട്ടാചാര്യ ജനറൽ സെക്രട്ടറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ കൊല്ലം സ്വദേശി ആദർശ് എം.സജി അഖിലേന്ത്യ പ്രസിഡന്റ്. ശ്രീജൻ ഭട്ടാചാര്യയാണ് പുതിയ ജനറൽ സെക്രട്ടറി. കഴിഞ്ഞ കമ്മിറ്റിയിൽ ഇരുവരും ജോയിന്റ് സെക്രട്ടറിമാരായിരുന്നു. കൊല്ലം ജില്ലാ കമ്മിറ്റി അംഗമായ ആദര്‍ശ്, ചാത്തനൂർ സ്വദേശിയാണ്. ഡൽഹി ജനഹിത് ലോ കോളജിൽ എൽഎൽബി അവസാന വർഷ വിദ്യാർഥിയാണ്.
സിപിഎം ബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗവും എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ് ശ്രീജന് ഭട്ടാചാര്യ. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ജാദവ്പുര്‍ മണ്ഡലത്തില്‍നിന്നു സിപിഎം സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിനെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. എസ്.കെ. ആദര്‍ശ്, ടോണി കുര്യാക്കോസ്, പി.അക്ഷര, ബിപിന്‍രാജ് പയം, താജുദ്ദീന്, സാന്ദ്ര രവീന്ദ്രന്, ആര്യ പ്രസാദ്, ഇ.പി.ഗോപിക എന്നിവരാണ് കേരളത്തില്‍ നിന്നുള്ള എക്സിക്യൂട്ടീവ് അംഗങ്ങള്‍.
സുഭാഷ് ജാക്കർ, ടി. നാഗരാജു, രോഹിദാസ് യാദവ്, സത്യേഷ ലെയുവ, ശിൽപ സുരേന്ദ്രൻ, പ്രണവ് ഖാർജി, എം. ശിവപ്രസാദ്, സി. മൃദുല (വൈസ് പ്രസിഡന്റുമാർ), ഐഷി ഘോഷ്, ജി. അരവിന്ദ സാമി, അനിൽ താക്കൂർ, കെ.പ്രസന്നകുമാർ, ദേബാഞ്ജൻ ദേവ്, പി.എസ്. സഞ്ജീവ്, ശ്രീജൻ ദേവ്, മുഹമ്മദ് ആതിഖ് അഹമ്മദ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരടങ്ങിയതാണ് അഖിലേന്ത്യാ സെക്രട്ടേറിയറ്റ്. കേന്ദ്ര സെക്രട്ടേറിയറ്റിൽ രണ്ടും കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എട്ടും ഒഴിവുണ്ട്.