
കോഴിക്കോട്: ബസ്സില്‍ യാത്രചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുല്‍ മജീദ് (52) ആണ് പിടിയിലായത്.
കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ നിന്നും കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിദ്യാര്‍ത്ഥിനി തൃശ്ശൂര്‍ – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സില്‍ കയറിയത്. വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകവേയാണ് അതിക്രമത്തിന് ഇരയായത്. അസുഖത്തിന്റെ അവശതയില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥിനിയെ ബസ് രാമനാട്ടുകര ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന സമയത്ത് അബ്ദുല്‍ മജീദ് ഉപദ്രവിക്കുകയായിരുന്നു.
ഞെട്ടിയെഴുന്നേറ്റ പെണ്‍കുട്ടി പ്രതിയുടെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചു. പെണ്‍കുട്ടിയെ തട്ടിമാറ്റി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ മറ്റ് യാത്രക്കാരും സ്റ്റാന്റില്‍ ഉണ്ടായിരുന്നവരും പിടികൂടുകയായിരുന്നു. ബസ് സ്റ്റാന്റിന് സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റില്‍ ഏല്‍പ്പിച്ച ഇയാളെ പിന്നീട് ഫറോക്ക് പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ മജീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Last Updated Jun 29, 2024, 12:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]