

സഹകരണ സംഘം ഓഫീസിനുമുന്നിൽ മൃതദേഹവുമായി ബി.ജെ.പിയുടെ പ്രതിഷേധം ; പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
തിരുവനന്തപുരം: ചെമ്ബഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന് മുന്നില്‍ മൃതദേഹവുമായി ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധം.
സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വെച്ച് ജീവനൊടുക്കിയ ചെമ്ബഴന്തി സ്വദേശി ബിജു കുമാറിന്റെ മൃതദേഹവുമായാണ് പ്രതിഷേധം.
ചിട്ടി പിടിച്ച പണം നല്‍കാത്തതിനാലാണ് ബിജുകുമാർ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി. സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിനെതിരെയാണ് ആരോപണം. ബിജുകുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ മരണത്തിന് ഉത്തരവാദി ജയകുമാർ ആണെന്ന് എഴുതിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ജയകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മൃതദേഹവുമായി ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധിച്ചത്. ആർ.ഡി.ഒ. സ്ഥലത്തെത്താതെ മൃതദേഹം മാറ്റില്ലെന്നാണ് ബി.ജെ.പി. പ്രവർത്തകരുടെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]