
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ മനസിൽ ഈ 7 കാര്യങ്ങൾ ഓർത്തിരിക്കൂ.
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ മനസിൽ ഈ 7 കാര്യങ്ങൾ ഓർത്തിരിക്കൂ.
വെള്ളം കുടിക്കുന്നത് പ്രത്യേകിച്ച് ഭക്ഷണത്തിന് മുമ്പ് ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
രാത്രിയിൽ 7-9 മണിക്കൂർ വരെ ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. നല്ല ഉറക്കം ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്.
ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. നടത്തം, സൈക്ലിംഗ്, നൃത്തം എന്നിവ ശീലമാക്കുക.
ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും.
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണങ്ങളാണ്.
സ്ട്രെസ് കുറയ്ക്കുക എന്നുള്ളതാണ് മറ്റൊരു കാര്യം. കോർട്ടിസോൾ എന്ന ഹോർമോൺ സമ്മർദ്ദം കൂട്ടുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]