
പാലക്കാട്: കഞ്ചാവ് കടത്തുകയായിരുന്ന കാറിനെ സാഹസികമായി പിന്തുടർന്ന് പിടികൂടി വടക്കഞ്ചേരി പൊലീസ്. വടക്കഞ്ചേരി കല്ലിങ്കൽ പാടത്ത് വച്ചാണ് അമിത വേഗതയിലെത്തിയ കാറിന് കുറുകെ പൊലീസ് വാഹനം ഇട്ടു പിടികൂടിയത്. അമിത വേഗതയിലെത്തിയ കാറിനെ വിവിധയിടങ്ങളിൽ നാട്ടുകാർ തടഞ്ഞെങ്കിലും വാഹനം നിർത്താൻ കാർ യാത്രക്കാർ തയ്യാറായില്ല. എന്നാൽ പൊലീസ് വാഹനം ഇടിച്ച് കാർ നിർത്തുകയായിരുന്നു. കാറിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. സംഭവത്തിൽ കാറിലുണ്ടായിരുന്ന മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇടിയുടെ ആഘാതത്തിൽ പൊലീസ് ജീപ്പും കാറും തകർന്നു. ആലത്തൂർ ഭാഗത്ത് നിന്നും വന്ന കാർ പാടൂർ വഴി കണ്ണമ്പ്ര കല്ലിങ്കൽ പാടം റോഡിലൂടെയാാണ് കാർ അപകടകരമായ രീതിയിൽ യാത്ര ചെയ്തിരുന്നതത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരി പൊലീസ് കല്ലിങ്കൽ പാടത്ത് വാഹനം പുറകെ ഇട്ട് നിർത്തി തടയുകയായിരുന്നു. എന്നാൽ വാഹനം മറികടക്കാൻ കാറിലുള്ളവർ ശ്രമിച്ചെങ്കിലും പൊലീസ് വാഹനത്തിൽ ഇടിച്ചാണ് കാർ നിന്നത്. നാട്ടുകാരും പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
Last Updated Jun 28, 2024, 4:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]