രാജാക്കാട് മേഖലയിലെ പൊന്മുടി അണക്കെട്ടിന് സമീപമുള്ള റോഡരികിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുനീക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ഈ മരങ്ങൾ വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
കാലവർഷം ആരംഭിക്കുന്നതിന് മുൻപായി റോഡരികിൽ അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്ന് കർശന നിർദ്ദേശം നിലവിലുണ്ട്. എന്നാൽ, വനം വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന എതിർപ്പുകൾ കാരണം ഈ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
കുത്തനെയുള്ള മൺതിട്ടകളിൽ നിൽക്കുന്ന ഈ മരങ്ങൾ ഏത് നിമിഷവും കടപുഴകി വീഴാൻ സാധ്യതയുള്ള സ്ഥിതിയാണുള്ളത്. മഴ ശക്തമായാൽ മൺതിട്ടകൾ ഇടിഞ്ഞ് മരങ്ങൾ റോഡിലേക്ക് പതിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
മുൻവർഷങ്ങളിൽ സമാനമായ സാഹചര്യത്തിൽ മരങ്ങൾ വീണതിനെ തുടർന്ന് കെഎസ്ഇബിക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തുടർ അപകടങ്ങൾ ഒഴിവാക്കുന്നതിനായി വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

