
കുമ്പളം കായലിൽ വള്ളം മറിഞ്ഞു; ഒരാളെ കാണാതായി, മറ്റൊരാൾ രക്ഷപ്പെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമ്പളം ∙ നോർത്ത് ഓളി ഊന്നിപ്പാടിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. പറവൂർ കെടാമംഗലം മുളവുണ്ണിരാമ്പറമ്പിൽ രാധാകൃഷ്ണനെയാണ് (62) കാണാതായത്. കൂടെ ഉണ്ടായിരുന്ന കെടാമംഗലം വടക്കുപുറം സുരേഷാണ് (58) രക്ഷപ്പെട്ടത്. മീൻ പിടിക്കാൻ കുമ്പളം കായലിൽ എത്തിയതായിരുന്നു. വൈകിട്ട് ആറോടെ പെട്ടെന്നുണ്ടായ കാറ്റിൽ വള്ളം മറിഞ്ഞു. ഊന്നിക്കുറ്റിയിൽ ഇരുവരും പിടിച്ചു കിടന്നെങ്കിലും രാധാകൃഷ്ണന്റെ പിടി വിട്ടു പോവുകയായിരുന്നു.
കൂട്ടുവഞ്ചിയിൽ ഉണ്ടായിരുന്ന കെടാമംഗലം പുതുവേലി മഹേഷ്, അംബുജാക്ഷൻ എന്നിവർ തുഴഞ്ഞെത്തിയാണ് സുരേഷിനെ രക്ഷപ്പെടുത്തിയത്. ഒഴുകി പോയ വള്ളം മറ്റൊരു വഞ്ചിയെത്തി പിടിച്ചെടുത്തെങ്കിലും വല നഷ്ടപ്പെട്ടു. രാധാകൃഷ്ണനായുള്ള തിരച്ചിൽ രാത്രി തന്നെ തുടങ്ങി.