
സംസ്ഥാനത്ത് മഴ കനക്കുന്നു; സതീശനെതിരെ രൂക്ഷ വിമർശനവുമായി അൻവർ– വായിക്കാം പ്രധാനവാർത്തകൾ
സംസ്ഥാനത്ത് മഴ കനക്കുകയാണ്. ഏഴു ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
മഴയിൽ വിവിധ ജില്ലകളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ സതീശനെതിരെ ശക്തമായ വിമർശനമുന്നയിച്ച് പി.വി.അൻവർ രംഗത്തെത്തി.
വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഇടുക്കിയിൽ കനത്ത മഴയിലും കാറ്റിലും ലോറിക്ക് മുകളിലേക്ക് മരം വീണ് യുവാവ് മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി ശ്രീജിത്ത് മനോജ് (19) ആണ് മരിച്ചത്.
ഇന്ന് (വ്യാഴം) പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പിൽ എന്നെ ഒതുക്കാനാണോ പിണറായിയെ ഒതുക്കാനാണോ യുഡിഎഫ് ചെയർമാൻ ഉദ്ദേശിക്കുന്നതെന്ന് പി.വി.അൻവർ. ‘‘എന്നെ ഒതുക്കാൻ ഞാനും അദ്ദേഹവുമായി യാതൊരു പ്രശ്നവുമില്ല.
പക്ഷേ എന്നോട് ഈ കാണിക്കുന്നതിൽ നിഗൂഢ ലക്ഷ്യമുണ്ട്. ആ നിഗൂഢ ലക്ഷ്യമെന്തെന്ന് അന്വേഷിക്കുകയാണ്.
ഏകദേശം എന്താണെന്ന് കിട്ടിയിട്ടുണ്ട്. എനിക്ക് പ്രതീക്ഷ കെ.സി.വേണുഗോപാലിലാണ് ഉള്ളത്.
രമേശ് ചെന്നിത്തലയും കെ. മുരളീധരനുമെല്ലാം എന്നെ പലതവണ വിളിച്ചു’’ – അൻവർ പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം നടത്തുന്നതായി വിവരം. നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.
ഷിനാസ് ബാബുവിനെ സിപിഎം പരിഗണിച്ചേക്കും. ഷിനാസുമായി എല്‍ഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചു.
മത്സരിക്കുന്നതില്‍ ഷിനാസിന് എതിര്‍പ്പില്ലെന്നും സൂചനയുണ്ട്. ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമാണ് ഷിനാസ്.
ജനീകയത കണക്കിലെടുത്താണ് ഷിനാസ് ബാബുവിനെ സിപിഎം പരിഗണിക്കുന്നത്.
അറബിക്കടലിലെ കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ.
പാരിസ്ഥിതിക–സാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. റവന്യു സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ഉത്തരവിറങ്ങിയതോടെ ദുരന്ത നിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കാനാകും. കേന്ദ്രസർക്കാരിൽനിന്ന് ഫണ്ടും ആവശ്യപ്പെടാൻ കഴിയും.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ സാധ്യമായത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ട് ഇരുരാജ്യങ്ങള്‍ക്കും യുഎസുമായി വ്യാപാരബന്ധത്തിന് അനുമതി നല്കിയതുകൊണ്ടു മാത്രമാണെന്ന് ട്രംപ് ഭരണകൂടം. യുഎസ് കൊമേഴ്സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക് യുഎസ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഈ അവകാശവാദം.
ട്രംപിന്റെ വ്യാപാര നയങ്ങള്‍ക്കെതിരായ കേസുകളില്‍ മൻഹാറ്റനിലെ കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് വാദം കേള്‍ക്കവേയാണ് ലുട്നിക് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പ്രതിനിധി സംഘത്തിന്റെ പാനമ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി ശശി തരൂർ എംപി.
തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്നും താൻ പറഞ്ഞത് ഭീകരാക്രമണത്തെ കുറിച്ചാണെന്നും അല്ലാതെ മുൻപ് നടന്ന യുദ്ധങ്ങളെ കുറിച്ചല്ലെന്നും ശശി തരൂർ എക്സിൽ കുറിച്ചു. വിമർശകരെ താൻ സ്വാഗതം ചെയ്യുന്നതായും ഇനിയും ഒരുപാട് മികച്ച കാര്യങ്ങൾ തനിക്ക് ചെയ്ത് തീർക്കാനുണ്ടെന്നും തരൂർ പറഞ്ഞു.
പാനമയിലെ പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിനു ശേഷം കൊളംബിയയിലേക്ക് പുറപ്പെടുന്നതിനിടെയാണ് ശശി തരൂർ വിവാദങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]