
കൊച്ചി കപ്പലപകടം: ബാധിക്കപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ആയിരം രൂപയും ആറുകിലോ അരിയും
തിരുവനന്തപുരം∙ കൊച്ചി പുറങ്കടലിൽ മുങ്ങിയ എംഎസ്സി എൽസ 3 എന്ന കപ്പൽ തീരത്തുനിന്ന് മാറ്റാൻ കപ്പൽ കമ്പനിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്.
നാല് ജില്ലകളിലെ പ്രശ്നബാധിതരായ മത്സ്യത്തൊഴിലാളികൾക്ക് താൽക്കാലിക ആശ്വാസമായി 1,000 രൂപയും ആറു കിലോഗ്രാം അരിവീതവും നൽകും. മത്സ്യത്തൊഴിലാളികൾ 20 നോട്ടിക്കൽ മൈൽ ഒഴിവാക്കി മത്സ്യബന്ധനം നടത്തണം.
കപ്പൽ അപകടം സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
643 കണ്ടെയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്.
73 എണ്ണം ശൂന്യമാണ്. 13 എണ്ണത്തിൽ കാൽസ്യം കാർബേഡാണ്.
46 എണ്ണത്തിൽ ഹൈഡ്രാസിൻ എന്ന പ്ലാസ്റ്റിക് ഘടകങ്ങളാണ്. ഒരെണ്ണം റബ്ബർ കൊണ്ടുണ്ടാക്കിയ വസ്തുവാണ്.
തടി, പഴം, തുണി എന്നിവയും കണ്ടെയ്നറുകളിൽ ഉണ്ട്. നൂറോളം കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് അനുമാനം.
54 കണ്ടെയ്നർ തീരത്തടുത്തു. തിരുവനന്തപുരം തീരത്ത് ചെറിയ പ്ലാസ്റ്റിക് തരികൾ അടിഞ്ഞു കൂടിയിട്ടുണ്ട്.
ഇത് മാറ്റാനുള്ള പ്രവർത്തനം ആരംഭിച്ചു. പരിസ്ഥിതി ആഘാതം ടൂറിസം നഷ്ടം എന്നിവയുടെ ചെലവ് കണക്കാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അറുന്നൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച കൊച്ചി പുറങ്കടലിൽ ചെരിഞ്ഞ എംഎസ്സി എൽസ 3 എന്ന കപ്പൽ ഞായറാഴ്ചയാണ് പൂർണമായി മുങ്ങിയത്. കപ്പലിൽനിന്ന് ഒഴുകിനീങ്ങിയ കണ്ടെയ്നറുകൾ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്.
തീരത്തേക്ക് ഒഴുകിയെത്തിയ 54 കണ്ടെയ്നറുകളും തിരിച്ചെടുത്തു. അവയിൽ അപകടകാരിയായ രാസവസ്തുക്കളില്ല.
പ്ലാസ്റ്റിക് പെല്ലറ്റ്സ് കടലിൽ വീണിട്ടുണ്ട്. അപകടമുണ്ടായ കടൽ മേഖലയിൽ എണ്ണയുടെ അംശം കലർന്നിട്ടുണ്ട്.
അത് നിയന്ത്രണ വിധേയമാണ്. സംസ്ഥാനത്തിന്റെ തെക്കൻ തീരത്തു വൻ പാരിസ്ഥിതിക ഭീതി ഉയർത്തി ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]