
ഓസ്ട്രേലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സെനറ്റ് അംഗമായി 21 കാരിയെ തിരഞ്ഞെടുത്തു. ഷാർലറ്റ് വാക്കറെയാണ് പ്രായം കുറഞ്ഞ വനിതാ സെനറ്റ് അംഗമായി തിരഞ്ഞെടുത്തത്. ലേബർ പാർട്ടിയുടെ സീറ്റിൽ മൂന്നാമതായിരുന്നു ഷാർലറ്റ്. സൗത്ത് ഓസ്ട്രേലിയയിലെ തിരഞ്ഞെടുക്കപ്പെട്ട ആറ് സെനറ്റർമാരിൽ ഏറ്റവും കുറഞ്ഞ വ്യക്തിഗത വോട്ട് ലഭിച്ചിട്ട് പോലും സെനറ്റിൽ ഒരു സീറ്റ് നേടാൻ ഷാർലറ്റിന് സാധിച്ചു.
2025 ലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്കുള്ള പിന്തുണയിൽ ഉണ്ടായ കുതിച്ചുചാട്ടമാണ് വാക്കറുടെ വിജയത്തിന് കാരണം. ഇത് പാർട്ടിക്ക് സംസ്ഥാനത്ത് ഒരു അധിക സെനറ്റ് സീറ്റ് നേടാൻ സഹായിച്ചു. ഷാർലറ്റ് വാക്കറിന്റെ ആറ് വർഷത്തെ കാലാവധി 2025 ജൂലൈ 1നാണ് ആരംഭിക്കുന്നത്.
മത്സരത്തിൽ മൂന്നാം സ്ഥാനത്തായതിനാൽ സെനറ്റ് സീറ്റ് നേടുക ബുദ്ധിമുട്ടായിരുന്നു. എന്നാൽ, മേക്കപ്പ് ഇടുമ്പോഴും വീഡിയോ ഗെയിം കളിക്കുമ്പോഴും ലേബർ പാർട്ടിയിലെ മറ്റ് യുവ അംഗങ്ങളെ അഭിമുഖം ചെയ്യുമ്പോഴും നിരന്തരമായി രാഷ്ട്രീയത്തെയും ലേബർ നയത്തെയും കുറിച്ച് സംസാരിച്ചുകൊണ്ടേയിരുന്ന ഷാർലറ്റ് വാക്കർ, സമൂഹ മാധ്യമങ്ങളില് നിരന്തരം ക്രിയേറ്റീവ് വീഡിയോകൾ പങ്കുവച്ച് കൊണ്ടിരുന്നു. ഇത് യുവജനങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റാനും വോട്ടാക്കി മാറ്റാനും ഷാർലറ്റിനെ ഏറെ സഹായിച്ചെന്ന് നിരീക്ഷണകര് കരുതുന്നു.
ജീവിതച്ചെലവ്, വിദ്യാർത്ഥി വായ്പ കടം കുറയ്ക്കൽ, വിദ്യാഭ്യാസ പ്രവേശനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് ഷവർലറ്റ് സംസാരിച്ചത്. ലൂയിസ് മില്ലർ-ഫ്രോസ്റ്റ്, പെന്നി വോങ്, മാരിയേൽ സ്മിത്ത് എന്നിവരാണ് അവരോടൊപ്പം പ്രചാരണം നടത്തിയ മറ്റ് സൗത്ത് ഓസ്ട്രേലിയൻ ലേബർ സ്ഥാനാർത്ഥികൾ. 2017ൽ തിരഞ്ഞെടുക്കപ്പെട്ട വെസ്റ്റേൺ ഓസ്ട്രേലിയൻ ഗ്രീൻസിന്റെ 23 വയസ്സുള്ള ജോർദാൻ സ്റ്റീൽ-ജോണിന്റെ മുൻ റെക്കോർഡാണ് ഷാർലറ്റ് ഇപ്പോൾ മറികടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]