
ഇസ്രയേലി റോക്കറ്റ് ഷെല്ലുകളിലും ബോംബുകളിലും വെറുപ്പ് നിറഞ്ഞ സന്ദേശങ്ങള്‍ എഴുതിവച്ച അമേരിക്കന്‍ രാഷ്ട്രീയ നേതാവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിച്ചവരില്‍ ഒരാളുമായ നിക്കി ഹെയ്ലിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. ഇസ്രയേല്‍ ബോംബുകളില്‍ അവരെ തീര്‍ത്തേക്കൂ എന്ന് എഴുതുന്ന ഹെയ്ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇസ്രയേല്‍- ലബനന് അതിര്‍ത്തി സന്ദര്‍ശന വേളയിലാണ് ഹെയ്ലി റോക്കറ്റ് ഷെല്ലുകളില്‍ വെറുപ്പ് സന്ദേശം എഴുതി വച്ചത്. നിക്കിയെ അവരുടെ പൂര്‍വികരുടെ സ്ഥലമായ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വരുന്നുണ്ട്. വെറുപ്പ് നിറഞ്ഞ പ്രസ്താവനകളിലൂടേയും നിലപാടുകളിലൂടേയും മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ള നിക്കിയുടെ അതിരുകടന്ന ഈ പ്രവൃത്തി ലോകമെമ്പാടുമുള്ള നെറ്റിസണ്‍സിനെ രോഷാകുലരാക്കുകയാണ്. (Nikki Haley blasted for writing finish them on Israeli shell)
ഇസ്രയേലി ഷെല്ലുകള്‍ നിരത്തി വച്ചിരിക്കുന്നിടത്ത് കുനിഞ്ഞിരുന്ന് പര്‍പ്പിള്‍ നിറത്തിലുള്ള മാര്‍ക്കര്‍ ഉപയോഗിച്ച് ഫിനിഷ് ദെം എന്ന് എഴുതുന്ന ചിത്രം ഒരു ഇസ്രയേലി ഫോട്ടോഗ്രാഫറാണ് പകര്‍ത്തിയത്. ഇസ്രയേലി പാര്‍ലമെന്റ് അംഗവും യുഎസിലേക്കുള്ള മുന്‍ അംബാസഡറുമായ ഡാന്നി ഡാനോനാണ് ചിത്രം എക്സിലൂടെ പങ്കുവച്ചത്. അവരെ തീര്‍ത്തുകള എന്നാണ് നിക്കി ഷെല്ലുകളില്‍ എഴുതിയതെന്ന് ഡാന്നി ചിത്രത്തിനൊപ്പം നല്കിയ കുറിപ്പിലും സൂചിപ്പിക്കുന്നുണ്ട്.
Read Also:
നിക്കിയുടെ പ്രവൃത്തി വിവേകശൂന്യമായിപ്പോയെന്നും പ്രകോപനപരമാണെന്നും രാഷ്ട്രീയ നിരീക്ഷകരില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്. റഫ വംശഹത്യയുടെ കൂടി പശ്ചാത്തലത്തില്‍ നിക്കിയുടെ ഈ വെറുപ്പ് സന്ദേശം വിവാദമാകുകയാണ്. നിക്കിയുടെ പ്രവൃത്തിയോര്‍ത്ത് തങ്ങള്‍ ലജ്ജിക്കുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വരുന്നുണ്ട്.
Story Highlights : Nikki Haley blasted for writing finish them on Israeli shell
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]