

കൈക്കൂലി വാങ്ങവെ പിടിയിലിയ കൊക്കയാർ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൽ. ദാനിയേലിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി
പീരുമേട് : സബ്സിഡി ലഭിക്കുന്നതിക്ക് പതിനായിരം രൂപ കൈക്കൂലി വാങ്ങവെ പിടിയിലായ കൊക്കയാർ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൽ. ദാനിയേലി നെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി. വിജിലൻസിന്റെ അന്വേഷണ പരിധിയിലിരുക്കുന്ന കേസിലാണ ഗവർണറുടെ ഉത്തരവ്.
2022 ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. വെംപ്ലി സ്വദേശി കൈപ്പൻപ്ലാക്കൽ മാർട്ടിൻ കുര്യന്റെ പക്കൽ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ദാനിയേൽ വിജിലൻ സ് പിടിയിലാക്കുന്നത്. ടാർപോളിന്‍ കുളം നിർമ്മാണ ഫണ്ടിന് സബ്സിഡി ലഭിക്കുന്നതിനാണ് ഇയാളിൽ നിന്നും കൈക്കൂലി മേടിച്ചത്. ഇടുക്കി വിജിലൻസ് ആന്റ് അന്റി കറപ്ഷൻ ബ്യൂറോയാണ് കേസെടുത്ത അന്വേഷണം നടത്തിയത്. മേഖലാ വിജിലൻസ് എസ്. പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഇടുക്കി വിജിലൻ സ് ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാർ ഇൻസ്പെക്ടർമാരായ ടി പ്സൺ തോമസ്, ജയകുമാർ, മഹേഷ് പിള്ള, ഫിറോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]