

ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു ; ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം നേടിയ ഗായകൻ
സ്വന്തം ലേഖകൻ
ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു. 54 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ആലുവ അശോകപുരം സ്വദേശിയാണ്.
ജയറാം നായകനായ കുടുംബശ്രീ ട്രാവല്‍സ് സിനിമയിലെ തപ്പും തകിലടി എന്ന ഗാനത്തിലൂടെയാണ് ഹരിശ്രീ ജയരാജ് പിന്നണി ഗാനരംഗത്തെത്തിയത്. മൂന്നു പതിറ്റാണ്ടായി സംഗീത മേഖലയില്‍ പ്രവർത്തിക്കുന്ന ജയരാജ് കലാഭവൻ, ഹരിശ്രീ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സംഗീത ലോകത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന തിരുവനന്തപുരം ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജെ.സി.ഡാനിയേൽ പുരസ്കാരം ജയരാജ് നേടിയിട്ടുണ്ട്. ആകാശവാണി തൃശൂർ, കൊച്ചി നിലയങ്ങളിൽ ലളിതഗാനത്തിന് ബി ഹൈഗ്രേഡ് നേടിയ ഹരിശ്രീ ജയരാജ്, ഒട്ടേറേ ഭക്തിഗാനങ്ങൾ പാടുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തു.
മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തെത്തിയ അല്ലു അര്ജുൻ, വിജയ് തുടങ്ങിയവരുടേതടക്കം നൂറോളം ചിത്രങ്ങളിലും ഹരിശ്രീ ജയരാജ് ഗാനങ്ങള്‍ ആലപിച്ചു. മ്യൂസിക് സ്റ്റാർസ് സ്കൂൾ ഓഫ് ആർട്സ് എന്ന സംഗീത കലാലയം സ്ഥാപിച്ചു. കൊച്ചിൻ മ്യൂസിക് സ്റ്റാർസിന്റെ പേരിൽ ഗാനമേള അവതരിപ്പിച്ചിരുന്നു.
രാധാകൃഷ്ണ പണിക്കർ, നളിനി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ രശ്മി. മീനാക്ഷി ഏക മകളാണ്. കലാരംഗത്തെ ഒട്ടേറെ പേർ ഹരിശ്രീ ജയരാജിന് ആദരാഞ്ജലികളർപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]