
എസ്എസ്എൽസി ജയിച്ചു വന്നത് നൂറുകണക്കിന് വിദ്യാർത്ഥികൾ; ഒറ്റ ഹയർസെക്കൻഡറി സ്കൂൾ പോലുമില്ലാതെ മുണ്ടക്കയം; കിട്ടിയ അവസരം മുതലാക്കി മുണ്ടക്കയത്തിന് സമീപപ്രദേശങ്ങളിലെ മാനേജ്മെൻ്റ് സ്കൂളുകൾ; പ്ലസ് വൺ അഡ്മിഷനായി രക്ഷിതാക്കളെ പിഴിഞ്ഞ് പണം വാങ്ങുന്നു
മുണ്ടക്കയം : എസ്എസ്എൽസി പരീക്ഷയിൽ മുണ്ടക്കയം മേഖലയിൽ നിന്ന് ജയിച്ചു വന്നത് നൂറുകണക്കിന് വിദ്യാർത്ഥികളാണ്.
ഒറ്റ ഹയർസെക്കൻഡറി സ്കൂൾ പോലുമില്ലാതെ മുണ്ടക്കയത്തെ കുട്ടികൾ അഡ്മിഷനായി നെട്ടോട്ടത്തിലാണ് .
കിട്ടിയ അവസരം മുതലാക്കി മുണ്ടക്കയത്തിന് സമീപപ്രദേശങ്ങളിലെ മാനേജ്മെൻറ് സ്കൂളുകൾ പ്ലസ് വൺ അഡ്മിഷനായി രക്ഷിതാക്കളെ പിഴിഞ്ഞ് പണം വാങ്ങുകയാണ്.
90% മാർക്കുള്ള കുട്ടികളോടു പോലും 50,000 രൂപ വരെയാണ് അഡ്മിഷന് വേണ്ടി ഡൊണേഷൻ വാങ്ങുന്നത്
മുണ്ടക്കയം ടൗണിലും സമീപ പ്രദേശങ്ങളിലുമായുള്ള ഹൈസ്കൂളുകളിൽ നിന്ന് ഓരോ വർഷവും നൂറ് കണക്കിന് വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ പാസാകുന്നത്. മിക്ക കുട്ടികൾക്കും 90% മാർക്കും ഉണ്ട്
ഈ വർഷവും നൂറിലധികം വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ലഭിച്ചു. പ്രദേശത്തെ മുരിക്കുംവയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് 200 ഓളം സീറ്റുകളാണുള്ളത്. ഇതു മാത്രമാണ് സാധാരണക്കാരായ വിദ്യാർഥികൾക്ക് ഉള്ള ഒരേയൊരു ആശ്രയം
മുണ്ടക്കയത്ത് നിന്ന് ബസ്സ് കയറി പതിനഞ്ചും ഇരുപതും കിലോമീറ്റർ ദൂരം യാത്രചെയ്ത് വേണം സ്കൂളിൽ എത്താനും തിരികെ വരാനും. ഇത് കുട്ടികൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മഴക്കാലമാകുന്നതോടെ പ്രളയവും ഉരുൾ പൊട്ടലും, മൂലം മക്കളുടെ വരവും കാത്ത് രക്ഷിതാക്കൾ ഭയപ്പെട്ടാണ് വീട്ടിൽ ഇരിക്കുന്നത്
മുണ്ടക്കയം ടൗൺ കേന്ദ്രമായി ഹയർസെക്കൻഡറി സ്കൂൾ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുണ്ടക്കയം നഗരത്തിൽ തന്നെയുള്ള സമീപമുള്ള സെന്റ് ആന്റണീസ്, സെന്റ് ജോസഫ്, സി.എം.എസ് ഹൈസ്കൂളുകളിൽ എവിടെയെങ്കിലും ഹയർ സെക്കൻഡറി ബാച്ച് അനുവദിച്ചാൽ വിദ്യാർത്ഥികളുടെ ദുരിതത്തിന് പരിഹാരമാകുന്നതേയുള്ളു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]