
കോഴിക്കോട്: കല്ല്യാണ വീട്ടില്‍ നിന്ന് ബിരിയാണി പൊതിഞ്ഞെടുത്തത് ചോദിച്ച യുവാവിനെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. യുവാവ് താമസിക്കുന്ന വീട് ആക്രമിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് വടകര പതിയാരക്കരയിലാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. പതിയാരക്കര സ്വദേശി നെയ്ത്തുവീട്ടില്‍ പിടി അജിത്തി(45)ന്റെ പരാതിയില്‍ റിനാസ് കുളങ്ങര എന്നയാള്‍ക്കെതിരെയാണ് വടകര പൊലീസ് കേസെടുത്തത്.
ഇന്നലെ രാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം. കല്ല്യാണവീട്ടില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് അജിത്ത് താമസിക്കുന്ന കോലാച്ചേരി താഴെക്കുനി അഷ്റഫിന്റെ വീട്ടിലെത്തി റിനാസ് അക്രമം നടത്തിയെന്നാണ് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.
കുടുംബസമേതം വിദേശത്ത് കഴിയുന്ന അഷ്റഫ് വീടിന്റെ സംരക്ഷണച്ചുമതല അജിത്തിനെ ഏല്‍പ്പിച്ചതായിരുന്നു. ഈ വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലുകളും അടിച്ചുതകര്‍ത്ത നിലയിലാണ്. ആക്രമണം ഭയന്ന് വീടിന് പുറത്തിറങ്ങാതിരുന്ന അജിത്തിനെതിരേ റിനാസ് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]