
ടൊറന്റോ: കാനഡയിൽ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേക്ക്. ഒന്റാരിയോയിൽ ലിബറൽ പാർട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ മാർക്ക് കാർണി ഔദ്യോഗികമായി വിജയിച്ചും. 64 ശതമാനം വോട്ടാണ് ഒന്റാരിയോയിൽ മാർക്ക് കാർണി നേടിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതായാണ് തെരഞ്ഞെടുപ്പ് വിജയം പ്രഖ്യാപിച്ച് മാർക്ക് കാർണി പ്രതികരിച്ചത്. അത് ഒരിക്കലും വിജയിക്കില്ലെന്നും മാർക്ക് കാർണി വിശദമാക്കി. ആരാണ് കാനഡയെ ശക്തമാക്കാൻ തയ്യാറായിട്ടുള്ളതെന്നാണ് തെരഞ്ഞെടുപ്പ് വിജയ പ്രഖ്യാപനത്തിന് പിന്നാലെ മാർക്ക് കാർണി പ്രതികരിച്ചത്.
ട്രംപ് വിരുദ്ധ വികാരം ആളിക്കത്തിക്കാൻ മാർക്ക് കാർണിക്ക് സാധിച്ചതാണ് ലിബറലുകൾക്ക് തുണയായത്. എന്നാൽ ഇത്തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. 172 സീറ്റുകളാണ് ഭൂരിപക്ഷത്തിന് ആവശ്യമായിട്ടുള്ളത്. വ്യക്തമായ ഭൂരിപക്ഷം കിട്ടാത്തപക്ഷം ചെറു പാര്‍ട്ടികളെ ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനായിരിക്കും ലിബറല്‍ പാര്‍ട്ടി ശ്രമിക്കുകയെന്നാണ് പുറത്ത് വരുന്ന സൂചന.
കാനഡയുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്തും പരിഹസിച്ചും ട്രംപ് നടത്തിയ ചില പ്രസ്താവനകളാണ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ പിന്നിലായിരുന്ന ലിബറൽ പാർട്ടിക്ക് മുന്നോട്ട് വരാൻ സഹായകമായത്. ജസ്റ്റിൻ ട്രൂഡോ രാജി വച്ച സമയത്ത് നടത്തിയ അഭിപ്രായ സർവേകളിൽ കൺസെർവേറ്റീവ് പാർട്ടിക്ക് 74 ശതമാനം ജനപ്രീതിയാണ് നേടാനായത്. ലിബറൽ പാർട്ടിക്ക് ഈ സർവേയിൽ ലഭിച്ചത്, 20 ശതമാനം പിന്തുണ മാത്രമായിരുന്നത്. അടുത്തിടെ നടന്ന മൂന്ന് ദിന പോളിൽ ലിബറൽ പാർട്ടിയിൽ പലയിടത്തും ലിബറൽ പാർട്ടി ജനപ്രീതിയിൽ മുന്നോട്ട് വന്നിരുന്നു.
LIVE: Thank you, Canada • EN DIRECT : Merci Canada
— Mark Carney (@MarkJCarney)
മാർക്ക് കാർണിയുടെ ലിബറൽ പാർട്ടി അധികാരം നിലനിർത്തുമെന്ന് പ്രധാന കനേഡിയൻ മാധ്യമങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 172 സീറ്റുകൾ ലഭിക്കുമോ എന്നത് സംശയകരമാണ്. എൻഡിപി, ബിക്യു എന്നീ പാർട്ടികളുമായി ചേർന്ന് കൂട്ടുകക്ഷി സർക്കാരിന് സാധ്യതയാണ് നിലവിൽ ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]