
മുൻ എംപിയും മുൻനിര ചലച്ചിത്ര താരവുമായ ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതിയുടെ ഉത്തരവ്. യുപി കോടതിയുടേതാണ് നടപടി. തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഏഴ് പ്രാവശ്യം സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തര്‍പ്രദേശിലെ രാംപുരിലെ ഒരു കോടതി ഉത്തരവിട്ടിരിക്കുന്നത്. മാര്‍ച്ച് ആറിനകം ഹാജരാക്കാനാണ് ഉത്തരവ്.
ഹിന്ദിയിലും തെലുങ്കിലും തമിഴിലുമൊക്കെ ഹിറ്റ് ചിത്രങ്ങളില്‍ തിളങ്ങിയ ഒരു നടിയായ ജയപ്രദയുടേതായി ശ്രദ്ധേയമായവ ശ്രീ ശ്രീ മുവ്വ, സാനാഡി അപ്പണ്ണാ, മക്സാഡ്, ആഖ്രീ രാസ്ത തുടങ്ങിയവയാണ്. തെലുങ്കില്‍ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ജയപ്രദയ്ക്ക് മികച്ച നടിക്കുള്ള നന്ദി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മോഹൻലാല്‍ നായകനായി എത്തിയ ഹിറ്റ് ചിത്രങ്ങളായ ‘ദേവദൂതനി’ലും ‘പ്രണയ’ത്തിലും ഒരു പ്രധാന വേഷത്തില്‍ ജയപ്രദയുണ്ടായിരുന്നു. മലയാളത്തില്‍ ‘കിണര്‍’ എന്ന ഒരു ചിത്രത്തിലാണ് ജയപ്രദ വേഷമിട്ടത്.
ഹിറ്റ് നടി ജയപ്രദ രാഷ്ട്രീയത്തിലേക്ക് ആദ്യമായി എത്തുന്നത് തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ്. 1994ല്‍ പാര്‍ട്ടിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭാഗമായിരുന്നു നടി ജയപ്രദ. പിന്നീട് സമാജ്വാദ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് ലോക്സഭയിലേക്കും എത്തി.
എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ താരം പുറത്താക്കപ്പെട്ടപ്പോള്‍ സമാജ്വാദ് പാര്‍ട്ടിയുടെ മുൻ ജനറല്‍ സെക്രട്ടറി അമര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീ ലോക് മഞ്ചില്‍ ചേര്‍ന്ന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകാത്തതിനാല്‍ അമര്‍ സിംഗിനൊപ്പം നടി ജയപ്രദ ആര്‍എല്‍ഡിയില്‍ ചേര്‍ന്നു. ആര്‍എല്‍ഡി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും താരത്തിന് ജയിക്കാനായില്ല. 2019ല്‍ നടി ജയപ്രദ ബിജെപിയില്‍ ചേരുകയും ചെയ്തു.
Last Updated Feb 29, 2024, 11:54 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]