
കൊല്‍ക്കത്ത-ഫെബ്രുവരി 29ന് പ്രസവം ഒഴിവാക്കാന്‍ ഡോക്ടര്‍മാരോട് അഭ്യര്‍ഥിച്ച് ധാരാളം സ്ത്രീകള്‍. ഫെബ്രുവരി 29ന് നിശ്ചയിച്ച സിസേറിയനുകള്‍ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റണമെന്നാണ് പലരും അപേക്ഷിക്കുന്നതെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പറയുന്നത്.
ഫെബ്രുവരി 29ന് ജനിച്ചാല്‍ നാലുവര്‍ഷം കൂടുമ്പോള്‍ മാത്രമാണ് കുട്ടിയുടെ ജന്മദിനം വരിക. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് സിസേറിയന് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റണമെന്ന് പറഞ്ഞ് അപേക്ഷകള്‍ ലഭിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഒട്ടുമിക്ക ദമ്പതികള്‍ക്കും ഫെബ്രുവരി 29ന് പ്രസവം നടക്കുന്നതിനോട് താത്പര്യമില്ല. ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് നീട്ടിവെക്കാമോ എന്നാണ് ഇവര്‍ ചോദിക്കുന്നത്. ഇക്കൂട്ടത്തില്‍ പ്രസവം നേരത്തെയാക്കിയവരുമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
